‘ഡാൽഗോന കോഫി’. പേര് ഒരൽപം കട്ടി ആണെങ്കിലും സംഗതി സിംപിളാണ്. ഒരു വെറൈറ്റി കോൾഡ് കോഫിയാണിത്. വെറും അഞ്ച് ചേരുവകൾ ഉണ്ടെങ്കിൽ ‘ഡാൽഗോന കോഫി’ നിങ്ങൾക്കും പരീക്ഷിക്കാം…
ചേരുവകൾ
ഇൻസ്റ്റന്റ് കോഫീ പൗഡർ- മൂന്ന് ടേബിൾ സ്പൂൺ
തണുപ്പിച്ച പാൽ- ഒരു ഗ്ലാസ്
ചൂടുവെള്ളം- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഐസ് ക്യൂബ്സ്- മൂന്ന് മുതൽ നാല് വരെ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ കോഫീപൗഡർ, പഞ്ചസാര എന്നിവ എടുക്കുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. ക്രീം രൂപത്തിലാകും വരെ ഇളക്കിക്കൊടുക്കുക. ബ്രൗൺ നിറം മാറുന്നത് വരെ ഇളക്കണം. ശേഷം, ഒരു ഗ്ലാസിൽ ഐസ്‌ക്യൂബ്സ് ഇട്ട് അതിലേയ്ക്ക് മുക്കാൽ ഭാഗം പാൽ ഒഴിച്ചുകൊടുക്കുക. ഇതിന് മുകളിൽ തയാരാക്കി വച്ചിരിക്കുന്ന ക്രീം ഫിൽ ചെയ്യണം. ഇനി ഇത് പതിയെ ഇളക്കികൊടുത്തുകൊണ്ട് തന്നെ പാലിൽ ചേർക്കാം. ഇനി ഒരു സെർവിംഗ് ബൗളിലേക്ക് മാറ്റി ഡാൽഗോനാ കോഫി ആസ്വദിച്ചു കുടിക്കാം….
Comments