News Plus

കോളേജ് അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, മതം മാറ്റി -

കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളേജ് അധ്യാപികയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത്...

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ് -

രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി...

ഷെഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ -

വയനാട് സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട...

കാര്‍ട്ടോസാറ്റ് - 3 ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയം -

ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെൻസിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാർട്ടോസാറ്റ് - 3ന്റെ വിക്ഷേപണം വിജയം. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ...

നമ്മുടെ ഭരണഘടനയാണ് നമ്മെ എല്ലാവരേയും ബന്ധിപ്പിക്കുന്നത്-പ്രധാനമന്ത്രി മോദി -

ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷത്തിന്റെഭാഗമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനം ചേർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും...

സംരക്ഷണം നല്‍കാനാകില്ലെന്ന് എഴുതിനല്‍കണം-തൃപ്തി ദേശായി; നൽകുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദേശം -

ശബരിമല ദർശനത്തിന് സംരക്ഷണം നൽകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ അത് രേഖാമൂലം എഴുതിനൽകണമെന്ന് തൃപ്തി ദേശായി. ശബരിമലയിൽ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനൽകിയാൽ തങ്ങൾ...

മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; ബിജെപിക്ക് തിരിച്ചടി -

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഫഡ്നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ...

മുഖ്യമന്ത്രിയും മന്ത്രിമാരും ഒസാക്കയില്‍ -

പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ കേരളത്തിന് ജപ്പാനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും...

സോണിയ ഗാന്ധിയുടെ വസതിയില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം -

മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ യോഗം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേർന്നത്.കോൺഗ്രസ്സിന്റെ കോർ കമ്മറ്റിറി...

സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു -

സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വെഞ്ഞാറമ്മൂട്...

സംസ്‌കൃത പണ്ഡിതന്‍ കെ.പി. അച്യുത പിഷാരടി അന്തരിച്ചു -

സംസ്കൃത-വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.പി.അച്യുത പിഷാരടി (109) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.

കനകമല ഐ.എസ്. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു -

കനകമല ഐ.എസ്. കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സ്വാഫാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന്...

ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ -

ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ അപേക്ഷ നല്‍കി. കൊച്ചി ഐജി ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ പോലീസ്...

സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി -

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. എകെ ആന്റണിയും...

കൂടത്തായി ;ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും -

 കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ സുഹൃത്താണ്...

ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യത -

ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും...

പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി -

സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വിദ്യാലയത്തില്‍ ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി.   ഇനി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍...

മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ -

മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും...

ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു -

ശമ്ബള പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങള്‍...

മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുത് !! -

മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 59-ാമത് പ്രതിമാസ...

പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; പ്രതികരണവുമായി സുപ്രിയ സുലെ -

മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കാൻ അജിത് പവാർ പിന്തുണ നൽകിയതിൽ പ്രതികരണവുമായി എൻ.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. പാർട്ടിയും കുടുംബവും...

170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി -

മഹാരാഷ്ട്രയിൽ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ ഗവർണർ സമയം അനുവദിച്ചു. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി...

അജിത് പവാറിനെതിരേ അച്ചടക്കനടപടി -

അജിത് പവാറിന്റെ നടപടി പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ശരദ് പവാർ. യഥാർഥ എൻസിപി പ്രവർത്തകൻ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണുള്ളത്. പതിനൊന്ന്...

കേരളത്തിൽ എൻസിപി ഇടതുപക്ഷ രാഷ്ട്രീയം തുടരും-എ കെ ശശീന്ദ്രൻ -

മഹാരാഷ്ട്രയിൽ ഇപ്പോൾ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ. ദുബായ് സന്ദർശനത്തിനിടെയാണ്...

അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം, പാര്‍ട്ടിയുടെ പിന്തുണയില്ല- പവാര്‍ -

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തിന് തന്റെ...

ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി -

മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ...

ഏറ്റുമാനൂരില്‍ അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക് -

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ...

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർത്ഥി മരിച്ചു -

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ...

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഉത്തരവ് നടപ്പിലാക്കിയതിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി -

മരട് ഫ്ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാൻ കൂടുതൽ സമയം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് സമിതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധന ഹർജി തുറന്ന...

ഷെഹ്‌ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു -

ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച...