ഇന്ദ്രൻസിന്റെ ആ ഫാന്റസി ചിത്രം ഒടിടിയിലേക്ക്!

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്‍ത ചിത്രമാണ് കുട്ടന്‍റെ ഷിനിഗാമി. പേര് പോലെ തന്നെ പ്രമേയത്തിലും വൈവിധ്യവുമായി എത്തിയ ചിത്രമാണിത്. 2024 സെപ്റ്റംബര്‍ 24ന് തിയറ്റുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. മനോരമമാക്സിലൂടെ ജൂലൈ നാലിനാണ് ചിത്രം ഒടിടിടിയില്‍ എത്തുക.

കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ കാലൻ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. ഒരു ഫാന്റസി ചിത്രമായിരുന്നു ഇത്.

ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. ഈ ഷിനിഗാമിഎത്തിയത് ഒരു ആത്മാവിനെ തേടിയാണ്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിന്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടന്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല. തന്റെ മരണകാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നതായിരുന്നു അത്മാവിന്റെ വാശി. അദ്ദേഹത്തിന്റെ വാശിക്കുമുന്നിൽ ഷിനിഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടന്റെമരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിന്റെയും ഫാൻ്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിച്ചത്.

കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും അഭിനയിച്ചിരിക്കുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അർജുൻ വി അക്ഷയ, ഗായകർ ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം എം കോയാസ്, മേക്കപ്പ് ഷിജി താനൂർ, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടേർസ് രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹസംവിധാനം രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവ്വഹണം പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കലാണ് ഈ ചിത്രം നിര്‍മിച്ചത്. പിആര്‍ഒ വാഴൂർ ജോസ്.

Hot this week

വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന്...

ഉപരാഷ്ട്രപതിയുടെ രാജിയില്‍ ‘ഞെട്ടി’ കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് എംപിമാർ. ധന്‍ഖറിനൊപ്പം പ്രവർത്തിച്ചതിന്റെ...

വിഎസ് എന്ന തിരുത്തല്‍വാദി; പാർട്ടി നടപടിയെടുത്തത് 11 തവണ

വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ...

വിപ്ലവ സൂര്യന് കണ്ണീ​രോടെ വിട ചൊല്ലാൻ നാട്; രാവിലെ ദർബാർ ഹാളിൽ പൊതുദർശനം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

സമരനായകൻ വിഎസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരത്തെ വീട്ടിലുള്ള...

‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; വിഎസ് എന്ന രണ്ടക്ഷം കേരളത്തിന്റെ പ്രതീകം’; മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ്...

Topics

വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് നാളെ അവധി; മൂന്ന് ദിവസം ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ...

‘ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വിഎസ് ജീവിക്കുന്നു ഞങ്ങളിലൂടെ’; എകെജി സെന്ററിൽ‌ ജനസാ​ഗരം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ...

‘വി എസ്’ എന്ന രണ്ടക്ഷരത്തിനു ജനമനസുകളില്‍ മരണമില്ല. അഭിവാദ്യങ്ങള്‍…

വി എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍...
spot_img

Related Articles

Popular Categories

spot_img