വിപഞ്ചികയുടേയും മകളുടെയും മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്; ഭര്‍ത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലം സ്വദേശി വിപഞ്ചികയും മകളും മരിച്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനം. പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

വിപഞ്ചികയുടേയും കുഞ്ഞിന്റേയും മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും വീട്ടുകാര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ വിപഞ്ചികയേയും മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Hot this week

യു.എസ്. ഭരണഘടന ആർക്കും അമിതമായ അധികാരം നൽകിയിട്ടില്ലെന്ന്  ജസ്റ്റിസ് കവനോ

അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആർക്കും അമിതമായ അധികാരം നൽകുന്നില്ല...

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബർ 14ന്

കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ...

അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര...

‘പരാശക്തി’ പൊങ്കല്‍ റിലീസ്; ജനനായകനെ നേരിടാന്‍ ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം പരാശക്തി തിയേറ്റര്‍ റിലീസിന്...

Topics

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ...
spot_img

Related Articles

Popular Categories

spot_img