നാടിന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് മഹത്തരം: മന്ത്രി ഒ ആർ കേളു

നാടിന്റെ അടിസ്ഥാന സൗകര്യ പുരോഗതിയിലും ജീവിത നിലവാര ഉയർച്ചയിലും പ്രവാസികളുടെ പങ്ക്  മഹത്തരമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആർ കേളു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘പ്രവാസി സമ്മിറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയർന്നുവന്നതിൽ പ്രവാസി മലയാളികൾ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നാടിനെ ചേർത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും മുന്നേറ്റത്തിൽ എക്കാലവും കൂടെ നിന്ന പ്രവാസി മലയാളികൾക്കായി ഒരുക്കിയ സമ്മിറ്റിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. നോളേജ്‌ സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ സി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഒ കെ എം അബ്ദുറഹ്‌മാന്‍, സി പി ഉബൈദുല്ല സഖാഫി സെഷനുകൾക്ക് നേതൃത്വം നൽകി.

12 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി നേതാക്കളും സന്നദ്ധ പ്രവർത്തകരും മർകസ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സമ്മിറ്റിൽ സംബന്ധിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ ദാരിമി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, സുബൈർ സഖാഫി കോട്ടയം, ഉമർ ഹാജി ഒമാൻ, സൈനുദ്ദീന്‍ സഖാഫി നടമ്മല്‍ പൊയില്‍, അബ്ദു റസാഖ് മുസ്‌ലിയാർ പറവണ്ണ, അബ്ദുല്‍ അസീസ് സഖാഫി കൂനൂൾമാട്, അബ്ദുല്‍ റശീദ് സഖാഫി മുക്കം, അബ്ദുല്‍ ഹകീം ദാരിമി അത്തോളി, അസീസ് സഖാഫി പാലോളി, ഫൈസല്‍ ബുഖാരി വാഴയൂർ സംസാരിച്ചു. വ്യക്തിത്വ വികസനം, ആത്മപാഠം, ആരോഗ്യവിചാരം, നോർക്ക സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് സമ്മിറ്റിൽ നടന്നത്.  

Hot this week

സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ്...

2028-ൽ വീണ്ടും മത്സരിക്കാമെന്ന് സൂചന നൽകി ഡോണാൾഡ് ട്രംപ്

2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത തള്ളി പറയാതെ മുൻ...

ടെക്സസിലെ സ്റ്റേറ്റ് പാർക്കുകളിൽ നവംബർ 2-ന് സൗജന്യ പ്രവേശനം

ടെക്സസിലെ എല്ലാ 89 സ്റ്റേറ്റ് പാർക്കുകളും നവംബർ 2, 2025-ന് പൊതുജനങ്ങൾക്ക്...

“ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ” വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

ഇന്ത്യൻ വംശജനായ സോണിയ രാമൻ  വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ  ...

ജീവിതശൈലിയിലെ മാറ്റം അലർജി രോഗങ്ങൾ വർധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ

പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ....

Topics

കൊച്ചിയിൽ രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനവും സുഗന്ധവ്യഞ്ജന പ്രദർശനവും 

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ സ്ഥിരാംഗങ്ങളും പാപ്പുവ ന്യൂഗിനിയ,...

ഓസ്‌ട്രേലിയക്കെതിരായ സെമി ഇന്ത്യക്ക് പണിയാകുമോ? പരിക്കു മൂലം പ്രതിക റാവല്‍ പുറത്ത്

ലോകകപ്പ് സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വന്‍ ഫോമില്‍ തുടരുന്ന...

കാട്ടുതീ ഉണ്ടാക്കിയ നഷ്ടത്തിന് പരിഹാരമായി ദശലക്ഷം വൃക്ഷത്തൈകൾ; അൾജീരിയയിലെ ക്യാംപെയിന് വൻ ജനകീയ പിന്തുണ

തുടർച്ചയായ കാട്ടുതീ വനസമ്പത്തിലുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം കാണാന്‍ രാജ്യവ്യാപകമായി പുതിയ വൃക്ഷത്തൈകൾ...
spot_img

Related Articles

Popular Categories

spot_img