മാര്‍ക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയില്‍ നടത്തി നിര്‍മാതാക്കള്‍; മാതൃകയായി ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ്‌സ്

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തില്‍ ആരും നോക്കാനില്ലാത്ത അമ്മമാര്‍ക്കും കുട്ടികള്‍ക്കും സഹായ ഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചടങ്ങിനിടയില്‍ നടത്തുകയുണ്ടായി.

അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍ത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേര്‍ത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ സിനിമയായ ‘മാര്‍ക്കോ’യുടെ വന്‍ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തില്‍ നിന്നുള്ള ഒരു തുക നല്‍കിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആഘോഷിച്ചത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി ഷരീഫ് മുഹമ്മദിന്റെ മക്കളായ ഫ്രെയാ മറിയവും അയാ മറിയവും ചേര്‍ന്നാണ് ഈ തുക രണ്ട് സംഘടനകളുടേയും പ്രതിനിധികള്‍ക്ക് വേദിയില്‍ വെച്ച് സമ്മാനിച്ചത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിരുകവിഞ്ഞ വയലന്‍സിന്റെ പേരില്‍ ‘മാര്‍ക്കോ’ ഇറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ‘മാര്‍ക്കോ’യുടെ വിജയാഘോഷത്തിലൂടെ തന്നെ അശരണരായ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് വലിയൊരു സന്ദേശം സമൂഹത്തിന് നല്‍കിയിരിക്കുകയാണ്.

സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവര്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു കാട്ടാളന്‍ ലോഞ്ച് നടന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്, ഐ എം വിജയന്‍, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, ഡയറക്ടര്‍ ഹനീഫ് അദേനി, രജിഷ വിജയന്‍, ഹനാന്‍ ഷാ, ബേബി ജീന്‍, ഷറഫുദ്ധീന്‍, ഡയറക്ടര്‍ ജിതിന്‍ ലാല്‍, ആന്‍സണ്‍ പോള്‍, സാഗര്‍ സൂര്യ, ഷോണ്‍ റോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തുകയുണ്ടായി.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ‘ആന്റണി വര്‍ഗ്ഗീസ്’ എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റര്‍ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Hot this week

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

Topics

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...
spot_img

Related Articles

Popular Categories

spot_img