“ഞാൻ നായകനായ സിനിമകള്‍ പോലും ഇത്ര വലിയ വിജയം നേടിയിട്ടില്ല”; ‘ലോക’ ഞെട്ടിച്ചെന്ന് ദുല്‍ഖർ സല്‍മാന്‍

ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക് അരുണ്‍ ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. സിനിമയില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദുല്‍ഖർ പറയുന്നത്.

രാജ്യത്താകമാനം ചർച്ചയായ ഈ ഫീമെയില്‍ സൂപ്പർ ഹീറോ മൂവി ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിതരണക്കാർ മടിച്ചിരുന്നതായി ദുല്‍ഖർ വ്യക്തമാക്കി. “ലോക ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയില്‍ തന്നെ നഷ്ടം സംഭവിച്ചേക്കാമെന്ന യാഥാർഥ്യവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടിരുന്നു. ഈ സിനിമയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ വാണിജ്യപരമായി ഇങ്ങനെ ഒരു പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഇന്ത്യയിലുടനീളമുള്ള പ്രതികരണങ്ങൾ ഞാൻ കണ്ടു. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളോടും കഥപറച്ചില്‍ ശൈലികളോടും എത്രമാത്രം തുറന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണിത്. റിലീസ് ദിവസം തന്നെ ആളുകൾ സിനിമയ്ക്ക് ഒരു അവസരം നൽകി – കണ്ടു, റിവ്യൂ ചെയ്തു, റീലുകൾ നിർമ്മിച്ചു. അത് അതിശയകരമായിരുന്നു,” ദുല്‍ഖർ പറഞ്ഞു.

സിനിമയുടെ വിജയം അത്ഭുതകരമായ അനുഭവമായിരുന്നു എന്നാണ് ദുല്‍ഖർ പറയുന്നത്. എല്ലാവരും അവിശ്വസനീയമായ അവസ്ഥയിലായിരുന്നു. സിനിമ പെട്ടെന്ന് തരംഗമായി. ‘ഇത് വിജയിക്കുമോ?’ എന്ന ചർച്ച പെട്ടെന്ന് ‘അടുത്ത ഭാഗത്തെക്കുറിച്ചായി എന്നും ദുല്‍ഖർ അത്ഭുതം മറച്ചുവയ്ക്കാതെ വെളിപ്പെടുത്തി.

ദുല്‍ഖറിന്റെ വേഫെറർ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക. ഈ ചിത്രത്തപ്പോലെ ഒരു വിജയം മറ്റൊരു ചിത്രവും തനിക്ക് നേടി തന്നിട്ടില്ലെന്നാണ് ദുല്‍ഖർ പറയുന്നത്. “ഒരു നടനെന്ന നിലയിൽ പോലും, എന്റെ ഒരു സിനിമ ഇത്ര വിജയിച്ചിട്ടില്ല,” ദുല്‍ഖർ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ദുല്‍ഖർ സല്‍മാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ‘എമ്പുരാന്’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന മലയാള ചിത്രം കൂടിയാണിത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ.

30 കോടി ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ കല്യാണി, നസ്ലിന്‍ എന്നിവർക്ക് പുറമേ ദുല്‍ഖർ, ടൊവിനോ തുടങ്ങിയ അതിഥി താരങ്ങളുടെ വലിയ ഒരു നിരയുമുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് ഭാഗങ്ങളിലാണ് ലോക യൂണിവേഴ്സിലെ കഥകള്‍ കാണികളിലേക്ക് എത്തുക.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ....

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img