ഹോളിവുഡ് ഇതിഹാസത്തിന് വിട; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലായിരുന്നു താരത്തിന്റെ മരണം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ പിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിൻഡി ബെർഗറാണ് മരണം സ്ഥിരീകരിച്ചത്.

ആറ് പതിറ്റാണ്ടുകാലം അമേരിക്കന്‍ സിനിമയില്‍ സജീവമായിരുന്ന റെഡ്ഫോർഡ് ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു. 1969ല്‍ പുറത്തിറങ്ങിയ ‘ബുച്ച് കാസിഡി ആൻഡ് ദ് സൺഡാൻസ് കിഡ് ’ ആണ് നടന്‍ എന്ന നിലയില്‍ താരത്തെ അടയാളപ്പെടുത്തിയത്. ‘ദ സ്റ്റിങ്’ (1973), ‘ത്രീ ഡെയ്‌സ് ഓഫ് ദ് കോണ്ടോർ’ (1975), ‘ഓൾ ദ് പ്രസിഡന്റ്സ് മെൻ’ (1976) തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ പേരിന് പൊന്നും വില നല്‍കി.

1980ല്‍ പുറത്തിറങ്ങിയ ‘ഓഡിനറി പീപ്പിള്‍’ ആണ് ആദ്യ സംവിധാന സംരംഭം. ആദ്യ ചിത്രത്തിന് തന്നെ അക്കാദമി അവാർഡ് നേടി റെഡ്ഫോർഡ് സംവിധായകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനും ഉള്‍പ്പെടെ നാല് ഓസ്കറുകളാണ് ചിത്രം നേടിയത്. ‘എ റിവർ റൺസ് ത്രൂ ഇറ്റ്’ (1992), ‘ക്വിസ് ഷോ’ (1994) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് നല്‍കി അക്കാദമി ആദരിച്ചു.

സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകനും റോബർട്ട് റെഡ്ഫോർഡ് ആണ്. 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും സ്വതന്ത്ര ചലച്ചിത്ര നിർമാണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ ചലച്ചിത്രളമേളക്ക് സാധിച്ചു. ഇന്നും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ ഒന്നാണ് സണ്‍ഡാന്‍സ്. ക്വിന്റണ്‍ ടാരന്റീനോ, ജെയിംസ് വാൻ, ഡാരൻ അർണോവ്‍സ്കി, നിക്കോൾ ഹോളോഫ്‌സെനർ, ഡേവിഡ് ഒ. റസ്സൽ, റയാൻ കൂഗ്ലർ, റോബർട്ട് റോഡ്രിഗസ്, ക്ലോയി ഷാവോ, അവ ഡുവെർണേ എന്നിങ്ങനെ പല പ്രമുഖ സംവിധായകരെയും ഉയർത്തിക്കൊണ്ടു വരുന്നതില്‍ സൺഡാൻസിന് നിർണായക പങ്കാളിത്തമുണ്ട്.

പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിലും റോബർട്ട് റെഡ്ഫോർഡ് പ്രശസ്തനാണ്. മൂപ്പത് കൊല്ലത്തോളം നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിലിന്റെ ട്രസ്റ്റിയായിരുന്നു. എന്നാല്‍ ഒരു ആക്ടിവിസ്റ്റ് എന്ന ലേബല്‍ താരം ഇഷ്ടപ്പെട്ടിരുന്നില്ല. 1970ൽ, യൂട്ടാ മലയിടുക്കിൽ നിർദേശിക്കപ്പെട്ട ആറ് വരി പാതയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം പ്രശസ്തമാണ്.

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

Topics

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...
spot_img

Related Articles

Popular Categories

spot_img