മോദി ആകാന്‍ ഉണ്ണി മുകുന്ദന്‍; ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ‘മാ വന്ദേ’ വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപ്പിക്കില്‍ നായകനാകാന്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍. മോദിയുടെ 75ാം ജന്മദിനത്തില്‍ ‘മാ വന്ദേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ക്രാന്തി കുമാർ സി.എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്.

പാന്‍ ഇന്ത്യന്‍ റിലീസ് ആയ ചിത്രം ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെ പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിയേറ്റുകളില്‍ എത്തും. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുക. അമ്മ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയായി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഫേസ്ബുക്കില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. “അഹമ്മദാബാദിലാണ് ഞാന്‍ വളർന്നത്. കുട്ടിക്കാലത്ത് എന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹത്തെ ആദ്യമായി അറിയുന്നത്. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് എന്നില്‍ മായാതെ മുദ്രണം ചെയ്ത നിമിഷമായിരുന്നു. ഒരു നടൻ എന്ന നിലയിൽ, ഈ വേഷം എനിക്ക് ആഴത്തിൽ പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്. എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,” ഉണ്ണി മുകുന്ദന്‍ കുറിച്ചു.

മോദിയെ നേരിട്ട് കണ്ട ഓർമയും ഉണ്ണി കുറിപ്പില്‍ പങ്കുവച്ചു. “ഗുജറാത്തിയില്‍ “ജൂക്വാനു നഹി” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതായത് ഒരിക്കലും തലകുനിക്കരുത്. ആ വാക്കുകൾ അന്നുമുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്,” നടന്‍ കുറിച്ചു.

സിനിമയെ മികച്ച ദൃശ്യാവിഷ്കാരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കെ.കെ. സെന്തിൽ കുമാർ ഐഎസ്‌സിയാണ് ഛായാഗ്രഹണം. സംഗീതം -രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി.

Hot this week

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

Topics

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...

ലാന സമ്മേളനത്തിൽ സജി എബ്രഹാം പുസ്തക പ്രകാശനം നിർവഹിക്കും

ലാനയുട ഒക്ടോ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ സാഹിത്യകാരന്മാർ രചിച്ചു...
spot_img

Related Articles

Popular Categories

spot_img