അമ്മയുടെ ദുരിതകാലം ഓർത്ത് ബാലൺ ഡി ഓർ വേദിയിൽ കണ്ണുനിറച്ച് ഡെംബലെ! 

പാരീസിൽ നടന്ന ബാലൺ ഡി ഓർ പുരസ്കാര ദാനചടങ്ങിൽ ആനന്ദാതിരേകത്താൽ ആനന്ദബാഷ്പം പൊഴിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം ഒസ്മാൻ ഡെംബലെ. ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞോയിൽ നിന്ന് പുരസ്കാരമേറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഡെംബലെയുടെ വാക്കുകൾക്കായി സദസ് കാത്തിരുന്നത്. വലിയ കരഘോഷത്തോടെയാണ് ഡെംബലെയുടെ പ്രഖ്യാപനം കാണികൾ ഏറ്റെടുത്തത്.

എന്നാൽ, ദുരിതം നിറഞ്ഞ ഫ്ലാഷ്ബാക്കുകൾക്കും അമ്മയുടെ കഷ്ടപ്പാട് നിറഞ്ഞ ഓർമകൾക്കും മുന്നിൽ ഒരു നിമിഷം ഡെംബലെയ്ക്ക് നിയന്ത്രണം വിട്ടു. മുഖം പൊത്തിപ്പിടിച്ച് എതാനും നിമിഷം കണ്ണീര് നിയന്ത്രിക്കാനുള്ള പാഴ്ശ്രമം അദ്ദേഹം നടത്തി. എന്നാലും അണപൊട്ടി നിർത്താനാകാത്ത വികാരത്തള്ളിച്ചയിൽ ആ കണ്ണുകൾ സജലമായി നിറഞ്ഞൊഴുകി.

അമ്മ ഫാത്തിമയെ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ഡെംബലെ കണ്ണീരണിഞ്ഞത്. എവ്ര്യൂക്‌സ് എന്ന ചെറു പട്ടണത്തിൽ തനിക്ക് പുറമെ നാല് സഹോദരങ്ങളെയും ഒറ്റയ്ക്ക് വളർത്തിയ അമ്മ ഫാത്തിമയുടെ ദുരിതകാലം ഓർത്തപ്പോൾ അയാൾക്ക് കണ്ണുനീർ അടക്കി നിർത്താനാകുമായിരുന്നില്ല.

“ഞാൻ എപ്പോഴും ഒരു ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബാലൺ ഡി ഓർ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് അത് ലഭിച്ചു. ഇത് അസാധാരണമായ ഒന്നാണ്,” ഡെംബലെ വികാരഭരിതനാകുന്നു. തുടർന്ന് അമ്മയോട് വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടതോടെ നിറഞ്ഞ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

പുരസ്കാരലബ്ധിയുടെ ആവേശത്തള്ളിച്ചയിലും ഡെംബെലെ തൻ്റെ വേരുകളോ ഭൂതകാലമോ മറന്നില്ല. ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിക്കാനായതിൻ്റെയും തൻ്റെ തുടക്കകാലവും താരം ഓർത്തെടുത്തു. “ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. ഏഴ് വർഷം ഞാൻ അവിടെ ചെലവഴിച്ചു. ഇനിയേസ്റ്റയ്ക്കും മെസ്സിക്കുമൊപ്പം കളി പഠിച്ചു. അതെല്ലാം എന്നെ ഇവിടെ എത്തിച്ചു,” ഡെംബലെ പറഞ്ഞു.

നിലവിലെ ക്ലബ്ബായ പി‌എസ്‌ജി, ഉടമ നാസർ അൽ ഖെലൈഫി, കോച്ച് ലൂയിസ് എൻറിക് എന്നിവരെയും താരം പ്രത്യേകം പരാമർശിച്ചു. ഇവർക്കെല്ലാം നന്ദി പറഞ്ഞ ശേഷം കോച്ച് ലൂയിസ് എൻറിക് തനിക്ക് ഒരു പിതാവിനെ പോലെ ആദരണീയനാണെന്നും ഡെംബലെ കൂട്ടിച്ചേർത്തു.

Hot this week

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

“നോ ബീഫ് വിത്ത് എനിവൺ”; ‘കേരള സ്റ്റോറി 2’നെ ട്രോളി സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ, കയ്യടിച്ച് സോഷ്യൽ മീഡിയ

 'കേരള സ്റ്റോറി 2'നെ ട്രോളുന്ന സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

Topics

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘… കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ

കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ബെവ്കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം...

കരിഞ്ഞ ഷർട്ടിന് വില ഒരു ലക്ഷത്തിന് മേലെ! മൂക്കത്ത് വിരൽ വച്ച് ഫാഷൻ പ്രേമികൾ

അയൺ ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഷർട്ട് കരിഞ്ഞുപോയാൽ നമ്മൾ എന്തുചെയ്യും? അത് പിന്നെ...

ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: ഫർഹാൻ അക്തർ

ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന 'ദ ബീറ്റിൽസ്' എന്ന ബയോപിക്ക്...
spot_img

Related Articles

Popular Categories

spot_img