എംഎസ്‍സി എൽസി3 കപ്പലപകടം: മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരള ‌ഫിഷറീസ് സർവകലാശാല റിപ്പോർട്ട്

എംഎസ്‍സി എൽസി3 കപ്പലപകടം മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മീനുകളുടെ പ്രചനന കാലമായിരുന്നതിനാൽ മുട്ടകൾ ചുരുങ്ങി പോയതായും രൂപമാറ്റം സംഭവിച്ചതായും കണ്ടെത്തി. ഇതിന്‍റെ പ്രത്യാഘാതം അടുത്ത വർഷം പ്രതിഫലിക്കുമെന്നും കേരള ഫിഷറീസ് സർവകലാശാല തയ്യാറാക്കിയ ഹ്രസ്വകാല റിപ്പോർട്ടിൽ പറയുന്നു. കപ്പലിലുണ്ടായിരുന്ന രാസ പദാർഥങ്ങൾ സമുദ്ര ജീവികൾക്ക് അപകടമുണ്ടാക്കുമെന്നും അത് മനുഷ്യരെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

അപകടമുണ്ടായ മെയ് മാസം മത്സ്യങ്ങളുടെ പ്രജനന കാലമായിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ മീൻ മുട്ടകളിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. ചുരുങ്ങിയ നിലയിലും രൂപമാറ്റം വന്ന നിലയിലുമായിരുന്നു മീൻമുട്ടകൾ. ഇത് വിരിയുന്ന മീനുകളിൽ വൈകല്യമുണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു. പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ്.

സമുദ്ര ജീവികൾക്ക് ഹാനികരമായ വിഷ മാലിന്യങ്ങൾ കപ്പലിലെ കണ്ടെയ്നറിലുണ്ടായിരുന്നു. 84 ടൺ മറൈൻ ഡീസൽ,367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിൽ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റ്, 58 കണ്ടെയ്നറുകളിൽ കാത്സ്യം ഓക്സൈഡ് തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്. വെള്ളവുമായുള്ള ചില രാസ പദാർഥങ്ങളുടെ പ്രതിപ്രവർത്തനം അസന്തുലിതാവസ്ഥയ്ക്കും മത്സ്യ മുട്ടകളുടെ നാശത്തിനും ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

വിപുലമായ നിരീക്ഷണം വേണമെന്നും സമുദ്രോപരിതലത്തിൽ രാസ പരിശോധന പ്രതിമാസം നടത്തണമെന്നും ഫിഷറീസ് സർവകലാശാലയുടെ റിപ്പോർട്ട് നിർദേശിക്കുന്നു. മത്സ്യ ഇനങ്ങളുടെ മാറ്റം, രാസ ചോർച്ചയുടെ സ്വാധീനം തുടങ്ങിയവ പഠിക്കാൻ ലബോറട്ടറി പഠനം നടത്തണം. മുട്ടകൾ, ലാർവകൾ എന്നിവ പരിശോധിക്കണം. കപ്പലപകടം സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് സമുദ്ര സുരക്ഷാ പ്രോട്ടോക്കോൾ തയ്യാറാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

Hot this week

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...
spot_img

Related Articles

Popular Categories

spot_img