കളക്ഷൻ റെക്കോഡുകളിൽ തിളക്കമാർന്ന നേട്ടവുമായി മുന്നോട്ടു കുതിക്കുകയാണ് കാന്താര. ചിത്രത്തിലെ ഗംഭീരപ്രകടനം കണ്ട് പ്രേക്ഷകർ വിസ്മയിച്ചിരിക്കുകയാണ്. അതിനിനിടെ കാന്താരയിലെ വമ്പൻ സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്. കാന്താര ചാപ്റ്റർ വണ്ണിൽ നായകനായ ബെർമനെ കൂടാതെ, മായരൂപനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണെന്നതാണ് ആ രഹസ്യം.
മായക്കാരനാകുന്ന ഋഷഭിൻ്റെ മേക്കപ്പ് വീഡിയോ പുറത്തുവിട്ടാണ് ഈ കാര്യം അറിയിച്ചത്. ഓരോ ദിവസവും ആറ് മണിക്കൂറോളം ചെലവഴിച്ചാണ് ഋഷഭ് മായാരൂപനായി മാറിയത്. പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമാണ് ഈ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ആരംഭിച്ചിരുന്നത്. പുലർച്ചെ ആകുമ്പോഴേക്കും മേക്കപ്പ് അവസാനിപ്പിച്ച് സെറ്റിലേക്ക് പോകുന്നതായിരുന്നു ഋഷഭിൻ്റെ പതിവ്.
ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ ‘കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിയത്. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



