ഐപിസി ഫാമിലി കോൺഫറൻസ് ഫ്ലോറിഡയിലെ ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ,രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി

ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ 21 – മത് നോർത്ത് അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടും. പാസ്റ്റർ റോയി വാകത്താനം ഫ്ളോറിഡ (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ അറ്റ്ലാന്റ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ ഒക്കലഹോമ (നാഷണൽ ട്രഷറാർ), ജോമി ജോർജ് ന്യൂയോർക്ക് (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) നാഷണൽ   നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ),  പാസ്റ്റർ ഏബ്രഹാം മാത്യു (നാഷണൽ പ്രയർ കോർഡിനേറ്റർ)എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു

ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയി വാകത്താനം ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, ജനറൽ കൗൺസിൽ അംഗം, പി.സി.എൻ.എ.കെ നാഷണൽ സെക്രട്ടറി, ഐ‌പി‌സി ഫാമിലി കോൺഫറൻസ് നാഷണൽ സെക്രട്ടറി, ന്യൂയോർക്ക് പി.വൈ.എഫ്.ഐ പ്രസിഡന്റ്, കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്, ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ മുൻപ് സ്ഥാനം വഹിച്ചിട്ടുണ്ട്.

കോട്ടയം സി‌.എം‌.എസ് കോളേജിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ബിരുദമുള്ള പാസ്റ്റർ റോയി വാകത്താനം ഫ്ലോറിഡ സ്റ്റേറ്റ് ചിൽഡ്രൻ ആന്റ് ഫാമിലി ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലെയിം മാനേജരായി സേവനം അനുഷ്ടിക്കുന്നു. ഐ‌പി‌സി ലേക്ക്‌ലാൻഡ് സഭയുടെ സജീവ അംഗമാണ്. നിലവിൽ ഐ‌പി‌സി ഗ്ലോബൽ മീഡിയ നോർത്ത് അമേരിക്കൻ പ്രസിഡന്റ്, ഐ‌പി‌സി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി, ശാലോം ബൈബിൾ കോളേജ് ചെയർമാൻ, കോട്ടയം തിയോളിജിക്കൽ സെമിനാരി എക്സിക്യൂട്ടീവ് ബോർഡ് അംഗം, ഗുഡ്ന്യൂസ് വീക്കിലി ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു വരുന്നു. വേദ അധ്യാപകൻ, പ്രസംഗകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ അറിയപ്പെടുന്നു. നാല് വ്യാഖ്യാന ഗ്രന്ഥങ്ങൾ ഉൾപ്പെടെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ നാൻസി എബ്രഹാം. മക്കൾ: ഏമി, അക്സ, ആഷ്‌ലി, ഏബൽ

നാഷണൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജൻ ആര്യപ്പള്ളിൽ കുമ്പനാട് സ്വദേശിയും അറ്റ്ലാന്റ ഐപിസി സഭാംഗവുമാണ്. ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പിസിഎൻഎകെ നാഷണൽ സെക്രട്ടറി, ഐ.പി.സി ഫാമിലി കോൺഫറൻസ് ട്രഷറർ, ജോർജിയ യൂത്ത് ഫെലോഷിപ്പ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രാജൻ ആര്യപ്പള്ളി, ഐപിസി ഗ്ലോബൽ മീഡിയ നോർത്ത് അമേരിക്കൻ ചാപ്റ്റർ വൈസ് പ്രസിഡന്റ്, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ പ്രസിഡന്റ്, ഐ.പി.സി ജനറൽ കൗൺസിൽ അംഗം, ബിലിവേഴ്സ് ജേണൽ ചെയർമാൻ തുടങ്ങിയ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. 35 വർഷത്തിലധികമായി ഐ ബി എം കമ്പനിയുടെ ഗ്ലോബൽ ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ് ആയിട്ട് സേവനം അനുഷ്ടിക്കുന്നു. ഭാര്യ റോസമ്മ. മക്കൾ: റോണി, റോഷ്, റീബ

നാഷണൽ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സാക്ക് ചെറിയാൻ കോട്ടയം സ്വദേശിയും ഒക്കലഹോമ ഐപിസി ഹെബ്രോൺ സഭാംഗവുമാണ്. മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ ട്രഷറർ, പ്രയർ ലൈൻ ട്രഷറാർ, ഐപിസി ബഥേൽ സെക്രട്ടറി, ഐപിസി ഹെബ്രോൺ മിഷൻ ഡയറക്ടർ, ഐസിപിഎഫ് ക്യാമ്പ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വി.എ മെഡിക്കൽ സെന്ററിൽ നഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചുവരുന്നു. ഭാര്യ: ബിജി ചെറിയാൻ. മക്കൾ: സാന്റിന, അക്സ, അബിയ. 

ലേഡീസ് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ വർഷിപ്പ് സെന്റർ സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിയുടെ സഹധർമ്മിണിയും കൺവൻഷൻ പ്രഭാഷകയുമാണ്. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വുമൺസ് മിനിസ്ട്രീസ് കോർഡിനേറ്റർ, മിഡ് വെസ്റ്റ് റീജിയൻ ലേഡീസ് കോർഡിനേറ്റർ, ഫാമിലി കോൺഫ്രൻസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ: ജോയൽ, ജോസ് ലിൻ

യൂത്ത് കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജോമി ജോർജ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ക്വീന്‍സിലെ ജാക്സൺ ഹൈറ്റ്സിൽ പ്രാദേശിക സഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ചുവരുന്നു. ന്യൂയോർക്ക് പി വൈ എഫ് ഐ യുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ക്വീൻസ് കോളേജ് രജിസ്ട്രററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ സൂസൻ. മക്കൾ: ഒലീവിയ, ജോനാഥൻ 

നാഷണൽ മീഡിയ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒർലാന്റോ ഐ.പി.സി സഭാംഗമാണ്. മാധ്യമപ്രവർത്തകൻ, നോർത്ത് അമേരിക്കൻ ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

പ്രയർ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഏബ്രഹാം മാത്യു ഐ.പി. സി. ഹെബ്രോൻ പെൻസിൽവേനിയ സഭാംഗമാണ്. വിവിധ പെന്തക്കോസ്ത് കോൺഫറൻസുകളുടെ നാഷണൽ പ്രയർ കോർഡിനേറ്ററായി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. 

നിബു വെള്ളവന്താനം

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img