സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.എന്നാൽ കേരളത്തിന് പ്രത്യേക ജാഗ്രതനിർദ്ദേശങ്ങൾ നിലവിലില്ല.
അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



