അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഇന്ന് നിർണായക ദിനം. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അജിത് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
‘എങ്ങനെയാണ് ഒരു മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുക’ എന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നാണ് അജിത് കുമാറിന്റെ പ്രധാന വാദം. വിജിലൻസ് കോടതിയുടെ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ കേസിലെ അന്തിമ വിധിയാണ് ഇന്ന് വരുന്നത്.



