ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്

ലോക ഭൂപടത്തിൽ തിളങ്ങി നിൽക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. 2025ൽ ലോകത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം എന്ന നേട്ടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സസ്യോദ്യാനങ്ങളെ പിന്നിലാക്കിയാണ് ലാൽബാഗ് ഒന്നാമതെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക വാർഷിക തിരച്ചിൽ റിപ്പോർട്ടിലാണ് സന്തോഷ വാർത്തയുള്ളത്.

2025 ജനുവരി 1നും നവംബർ 25നും ഇടയിൽ ഗൂഗിൾ മാപ്പിലെ സെർച്ചിൻ്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൂഗിളിൻ്റെ വെളിപ്പെടുത്തൽ. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, കോടിക്കണക്കിന് ഉപയോക്താക്കൾ ഒരു വർഷത്തിനിടെ മാപ്പിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം ലാൽബാഗാണ്. ചരിത്രപരമായ പ്രാധാന്യവും, 1000ലധികം സസ്യ ഇനങ്ങളുള്ള ജൈവവൈവിധ്യവും, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥാനവുമാണ് ഈ ബൊട്ടാണിക്കൽ ഗാർഡനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയത്.

1760ൽ നിർമാണം തുടങ്ങിയ ലാൽബാഗ് പൂർത്തിയാക്കുന്നത് ടിപ്പു സുൽത്താന്റെ ഭരണകാലത്താണ്. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നാണ് അക്കാലത്ത് അപൂർവയിനം സസ്യങ്ങളും മരങ്ങളും ഇവിടെ കൊണ്ടുവന്നത്. 1799ന് ശേഷം മൈസൂർ മഹാരാജാവിന് കൈമാറിയതോടെ വർഷങ്ങളായി നിരവധി സംഭാവനകളിലൂടെ ലാൽബാഗ് വികസിച്ചു. വെറും 45 ഏക്കർ സ്ഥലത്ത് തുടങ്ങിയ ലാൽബാഗ് ഇന്ന് 240 ഏക്കറായി വികസിച്ചിരിക്കുന്ന ഒന്നാണ്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ഇവിടെ നടക്കുന്ന വാർഷിക പുഷ്പമേളകൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന പരിപാടികളാണ്.

ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനാണ് സെർച്ചിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയിലെ ബൊഗോർ ബൊട്ടാണിക്കൽ ​ഗാർഡനും, സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻ നാലാം സ്ഥാനത്തുമാണ്. യുകെയിലെ ഈഡൻ പ്രൊജക്ട്, ബ്രൂക്ലിൻ ബൊട്ടാണിക് ഗാർഡൻ-ന്യൂയോർക്ക്, ജാർഡിൻ ബോട്ടാനിക് ഡി മോൺട്രിയൽ-കാനഡ, ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ-ന്യൂയോർക്ക്, നോങ് നൂച്ച് ബൊട്ടാണിക്കൽ ഗാർഡൻ-തായ്‌ലൻഡ്, റോയൽ ബൊട്ടാണിക് ഗാർഡൻസ് വിക്ടോറിയ – മെൽബൺ ഓസ്ട്രേലിയ എന്നിവയാണ് തൊട്ടുപിന്നാലെ.

Hot this week

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ‘ദശാവതാരം’; ‘ഋതുചക്രം’ ഗാനമെത്തി, ചിത്രം ഡിസംബർ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിങ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം പതിപ്പിലെ...

നടുക്കടലില്‍ വൈറസ് ബാധ; രോഗബാധിതരായി സഞ്ചാരികള്‍

ആഡംബര ക്രൂയിസ് കപ്പലായ എഐഡിഡിവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ 100-ലധികം യാത്രക്കാർക്കും...

1.5 കോടി രൂപ ലോട്ടറി അടിച്ചു; പേടിച്ച് വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദമ്പതികള്‍

1.5 കോടി രൂപയുടെ ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞതോടെ വീടും നാടും...

പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് ഇന്ന് സമ്മാനിക്കും

ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്‌കാരം ശശി...

‘ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും...

Topics

‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു....
spot_img

Related Articles

Popular Categories

spot_img