സമീപകാലത്ത് ടി20 ക്രിക്കറ്റിൽ തുടരുന്ന മോശം ഫോമിനെ കുറിച്ച് ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരുമെന്നാണ് സൂര്യയുടെ അലസമായ രീതിയിലുള്ള മറുപടി.
“തീർച്ചയായും ഞാനും റൺസിനായാണ് കാത്തിരിക്കുന്നത്. ഞാൻ ഫോം ഔട്ട് ഒന്നുമല്ല. എന്നാൽ റൺസ് കണ്ടെത്താനുമാകുന്നില്ല. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരും,” എന്നാണ് മൂന്നാം ടി20ക്ക് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വച്ച് സൂര്യകുമാർ പറഞ്ഞത്.



