യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇനി മുതൽ റെയിൽവേയുടെ യുടിഎസ് ആപ്പിൽ ആ സേവനം ലഭ്യമാകില്ല. അതിനായി ഇപ്പോൾ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് റെയിൽവേ. റെയിൽ വൺ എന്ന പേരിലുള്ള ആപ്ലിക്കേഷനിലാണ് ഇനി മുതൽ സീസൺ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകുക.

എല്ലാ റെയിൽവേ സർവീസ് ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഏകീകൃത റെയിൽവേ ആപ്പാണ് റെയിൽ വൺ. യുടിഎസിൽ സീസൺ ടിക്കറ്റ് എടുക്കാനോ പുതുക്കാനോ ഇനി മുതൽ സാധിക്കില്ല. എന്നാൽ, നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിലൂടെ അത് നിലനിൽക്കും. പുതിയ ആപ്പായ റെയിൽ വണിലൂടെ സീസൺ ടിക്കറ്റ് എടുക്കാനാണ് റെയിൽവേയുടെ നിർദേശം. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണവിവരം ഉൾപ്പെടെ ലഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായാകും റെയിൽ വണിൻ്റെ പ്രവർത്തനം.

റെയിൽ വൺ ആപ്പിലൂടെ അൺ റിസർവ്‌ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ് ബാക്കും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതൽ ജൂലൈ 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നു ശതമാനം കാഷ്‌ബാക്ക് ലഭിക്കും. മകർ സംക്രാന്തിയോട് അനുബന്ധിച്ചാണ് ഈ ആനുകൂല്യം. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും എടുക്കാൻ യുടിഎസിലൂടെ തന്നെ സാധിക്കും.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img