അവ്രോ ഇന്ത്യയുടെ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു

പ്രതിമാസം 500 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് നടത്താൻ സാധിക്കുന്ന അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ചു. പ്ലാസ്റ്റിക് ഫർണിച്ചർ നിർമ്മാണ രംഗത്തെ പ്രമുഖരായ അവ്രോ ഇന്ത്യ ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. 25 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച പ്ലാന്റിന്റെ സംസ്കരണ ശേഷി സാമ്പത്തികവർഷം അവസാനത്തോടെ 1000 മെട്രിക് ടൺ പരിധിയിലേക്ക് ഉയർത്തുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാണ് ഗാസിയാബാദിൽ ആരംഭിച്ചത്.

പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്കരിച്ച് ഫർണിച്ചറുകളും മറ്റ് അവശ്യ ഉപകരണങ്ങളും നിർമിക്കുന്ന അവ്രോ ഇന്ത്യ ലിമിറ്റഡിന്റെ സുസ്ഥിര വികസന നയത്തിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ സമാന രീതിയിൽ സംസ്കരണം സാധ്യമാകുന്ന അത്യാധുനിക കേന്ദ്രങ്ങൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിലൂടെ, പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് ചെയർമാനും ഡയറക്ടറുമായ സുശീൽ കുമാർ അഗർവാൾ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളെ വിലയേറിയ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന സംവിധാനം വികസിപ്പിക്കാൻ കമ്പനി നടത്തിയ വർഷങ്ങളുടെ ശ്രമഫലമായാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img