AI വൈറ്റ് കോളർ ജോലികൾക്ക് കനത്ത വെല്ലുവിളി; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

വൈറ്റ് കോളർ ജോലികൾക്ക് അടുത്ത 4-5 വർഷത്തിനുള്ളിൽ AI ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഈ ഭീഷണിയെ നേരിടാൻ സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ലെന്നും എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിനിടെ ബിൽഗേറ്റ്സ് വ്യക്തമാക്കി. എഐ പ്രതീക്ഷിച്ചതിലും വേഗതയിൽ തൊഴിൽ വിപണിയെ പുനർനിർമിക്കാൻ പോകുകയാണെന്നും ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകി.

രോഗങ്ങൾ തിരിച്ചറിയുന്നത് മുതൽ വിദ്യാഭ്യാസ മേഖലകളിൽ വരെ AI യുടെ സംഭാവന അവഗണിക്കാനാവില്ലെങ്കിലും ഇത് നിയന്ത്രിച്ചില്ലെങ്കിൽ തൊഴിൽ ശക്തികൾ, നിയമന രീതികൾ, സാമ്പത്തിക നീതി എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.

ഗേറ്റ്സിൻ്റെ ഏറ്റവും പുതിയ വാർഷിക കത്തിലും അദ്ദേഹം ഇത് പരാമർശിച്ചിട്ടുണ്ട്. എഐ മുൻകാല സാങ്കേതിക വിപ്ലവങ്ങളെക്കാൾ വേഗതയും ആഴവുമേറിയതാണെന്നും അത് സമൂഹത്തിൻ്റെ കൂടുതൽ കോണുകളിലേക്ക് എത്തിച്ചേരുന്നുവെന്നും, അഭൂതപൂർവമായ വേഗതയിൽ മാറ്റമുണ്ടാക്കുന്നതായും കത്തിൽ പറയുന്നു.

സോഫ്റ്റ്‌വെയർ വികസനത്തിൽ AI ഉപകരണങ്ങൾ ഇതിനകം തന്നെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതായും ലോജിസ്റ്റിക്സിലും കോൾ സെൻ്ററുകളിലും കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ ഏറ്റെടുക്കുന്നതായും ഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അസമത്വം കൂടുതൽ രൂക്ഷമാകാനും, സമ്പത്തും അവസരങ്ങളും കുറച്ച് ആളുകളുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിക്കാനും സാധ്യതയുണ്ടെന്നും ഗേറ്റ്സ് വ്യക്തമാക്കി.

ഈ വെല്ലുവിളികൾ അടിയന്തരമായി നേരിടാൻ ഏകോപിത നയവും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഗേറ്റ്സ് പ്രതീക്ഷ പങ്കുവെച്ചു.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img