ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിറിയന്‍ പൗരനാണെന്ന് ലെബനണിന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്.

ലെബനനിലെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. ലെബനനിലെ മജ്ദാല്‍ അന്‍ജാര്‍ പ്രദേശത്താണ് റെയ്ഡ് നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

അതേസമയം പിഐജെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പലസ്തീന്‍ അതിര്‍ത്തിയിലെ സായുധ സംഘമാണ് പിഐജെ. പലസ്തീന് വേണ്ടി ഹമാസിനൊപ്പം പിഐജെയുമുണ്ട്. ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ സഖ്യം കൂടിയാണ് പിഐജെ.

ഇസ്രയേലും ഹിസ്ബുള്ളയും 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുന്നത് തുടര്‍ന്നിരുന്നു.

Hot this week

കളിക്കളത്തിലേക്ക് നീളുന്ന യുദ്ധം; ഫിഫ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ എന്ത് സംഭവിക്കും?

മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമൊപ്പം യുഎസും കൂടി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്ന്...

സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക്...

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി...

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന്...

കെ.പി. ജോർജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട്...

Topics

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ്...

മേരിലാൻഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന...

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ...
spot_img

Related Articles

Popular Categories

spot_img