കളിക്കളത്തിലേക്ക് നീളുന്ന യുദ്ധം; ഫിഫ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ എന്ത് സംഭവിക്കും?

മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമൊപ്പം യുഎസും കൂടി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ യുദ്ധത്തിന്റെ കെടുതി കായികലോകത്തേക്കും നീങ്ങുകയാണ്.

ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം തങ്ങളുടെ നേതാവിനെ കൊലപ്പെടുത്തിയതിനാല്‍ ഒരു സാഹചര്യത്തിലും ലോകകപ്പില്‍ പങ്കെടുക്കില്ലെന്നാണ് ഇറാന്റെ കായിക മന്ത്രി അഹമ്മദ് ഡോണ്യമാലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജും ഇതേ കാര്യം തന്നെയായിരുന്നു പറഞ്ഞത്. ഇതോടെ, ഇറാന്‍ ഫിഫ ലോകകപ്പില്‍ പങ്കാളികളാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ലോകകപ്പില്‍ ഇറാന്‍ പങ്കെടുത്തില്ലെങ്കില്‍ എന്തു സംഭവിക്കും?

നിലവില്‍ ഗ്രൂപ്പ് ജിയില്‍ ഉള്ള ഇറാന്റെ ആദ്യ എതിരാളികള്‍ ന്യൂസിലന്‍ഡും ബെല്‍ജിയവുമാണ്. കാലിഫോര്‍ണിയയിലാണ് ഈ രണ്ട് മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. സിയാറ്റിലില്‍ ഈജിപ്താണ് ഗ്രൂപ്പ് മത്സരത്തിലെ അവസാന എതിരാളികള്‍.

ഇറാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയാല്‍ ഫിഫ ലോകകകപ്പ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 6 പ്രകാരമായിരിക്കും തുടര്‍ നടപടികള്‍. ടൂര്‍ണമെന്റിന് 30 ദിവസം മുമ്പാണ് ഒരു ടീം പിന്മാറുന്നതെങ്കില്‍ 250,000 സ്വിസ് ഫ്രാങ്ക്‌സ് (ഏകദേശം 2.96 കോടി രൂപ) പിഴ നല്‍കേണ്ടി വരും.

ടൂര്‍ണമെന്റ് തുടങ്ങാന്‍ 30 ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് പിന്മാറ്റമെങ്കില്‍ പിഴത്തുക ഇരട്ടിയാകും. അതായത് കുറഞ്ഞത് 5,00,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 5.92 കോടി രൂപ) പിഴയായി ഈടാക്കും. കൂടാതെ പിന്മാറുന്ന ടീമുകള്‍ ഫിഫയില്‍ നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായമോ തിരികെ നല്‍കണം.

ടൂര്‍ണമെന്റ് തുടങ്ങിയതിനു ശേഷം പിന്മാറിയാല്‍ എന്തു സംഭവിക്കും?

ലോകകപ്പ് തുടങ്ങിയതിനു ശേഷം ഒരു ടീം പിന്മാറിയാല്‍ വലിയ നടപടികളാകും ഫിഫയുടെ ഭാഗത്തു നിന്നും ഉണ്ടാകുക. ഫിഫയുടെ ഭാവി മത്സരങ്ങളില്‍ നിന്നടക്കം വിലക്ക് നേരിടേണ്ടി വരും. പിന്മാറിയ ടീമിനു പകരം മറ്റൊരു ടീമിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഫിഫയ്ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരവും നല്‍കേണ്ടി വരും.

ഇറാന്‍ പിന്മാറിയാല്‍ പകരം ആരാകും?

ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ ഫിഫയുടെ റെഗുലേഷന്‍ 6.7 പ്രകാരം ഒരു ടീം പിന്മാറിയാല്‍ മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തണോ അതോ ആ ഗ്രൂപ്പിലെ ടീമുകളുടെ എണ്ണം കുറയ്ക്കണോ എന്ന് ഫിഫയ്ക്ക് തീരുമാനിക്കാം.

സാധ്യതയുള്ള ടീമുകള്‍

ഇറാഖ്: ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇറാഖിനാണ്. ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ പ്രകടനം അനുസരിച്ച് ഇറാഖ് നിലവില്‍ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഇറാന്‍ പിന്മാറിയാല്‍ ഇറാഖിന് നേരിട്ട് ലോകകപ്പിലേക്ക് പ്രവേശനം ലഭിച്ചേക്കാം.

യുഎഇ: ഇറാഖിന് നേരിട്ട് പ്രവേശനം നല്‍കുകയാണെങ്കില്‍, ഇറാഖ് കളിക്കേണ്ടിയിരുന്ന പ്ലേ ഓഫ് സ്ഥാനത്തേക്ക് യുഎഇക്ക് അവസരം ലഭിച്ചേക്കാം. ഏഷ്യന്‍ ക്വാളിഫയറില്‍ ഇറാഖിനോട് പരാജയപ്പെട്ട ടീമാണ് യുഎഇ.

ഇറ്റലി: ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏഷ്യന്‍ ടീമിന് പകരം ലോക റാങ്കിംഗില്‍ മുന്നിലുള്ളതും എന്നാല്‍ യോഗ്യത നേടാന്‍ കഴിയാത്തതുമായ ഇറ്റലിയെപ്പോലുള്ള വലിയ ടീമുകളെ ഉള്‍പ്പെടുത്താനും ഫിഫ ആലോചിച്ചേക്കാം.

Hot this week

സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക്...

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി...

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന്...

കെ.പി. ജോർജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട്...

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ്...

Topics

മേരിലാൻഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന...

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ...

ഗാർലൻഡിൽ വനിതാ സമ്മേളനം മാർച്ച് 21-ന്, മുഖ്യപ്രഭാഷക ബെറ്റ്സി തോമസ്

ഗാർലാൻഡ് (ഡാളസ് )മൗണ്ട് സീനായ് ചർച്ച ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ...
spot_img

Related Articles

Popular Categories

spot_img