ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും. എടുക്കുന്നതിലും രണ്ടിരട്ടി ചെലവ് കൊണ്ടു നടക്കാനാണെങ്കിൽ പിന്നെ അത് വേണോ എന്നാകും പലരുടേയും ചിന്ത. ചിലർക്കാകട്ടെ കുറഞ്ഞ ബജറ്റിൽ കൂടുതൽ മൈലേജ് ലഭിക്കുന്ന കോംപാക്റ്റ് മോഡലുകളോടാകും പ്രിയം. അത്തരക്കാർക്ക് ഒരു കിടിലൻ അവസരം ഒരുങ്ങുകയാണ് ചൈനയിലെ മുൻനിര കാർ നിർമാതാക്കളായ ബെസ്റ്റ്യൂൺ വഴി.

2023 ൽ പുതിയ മൈക്രോ-ഇലക്ട്രിക് കാറായ ഷാവോമ അവതരിപ്പിച്ചാണ് ബെസ്റ്റ്യൂൺ ലോകത്തെ ഞെട്ടിച്ചത്. കുറഞ്ഞ വിലയും ദീർഘദൂരം മൈലേജും കൊണ്ട് വിപണിയിൽ ശ്രദ്ധയാകർഷിച്ച ഒരു ചെറിയ കാർ, അതും അസാധാരണമായ വിലക്കുറവിൽ. റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ സ്റ്റാൻഡേർഡ് റേഞ്ച് ഏകദേശം 800 കിലോമീറ്ററാണ്. എങ്കിലും റേഞ്ച് എക്സ്റ്റെൻഡർ സിസ്റ്റം ഉപയോഗിച്ച്, ഒറ്റ ഫുൾ ചാർജിൽ 1200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

ഈ മൈക്രോ ഇവിക്ക് കരുത്ത് പകരുന്നത് 20 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ്, ഇത് പിൻ ചക്രങ്ങളിൽ (പിൻ ഷാഫ്റ്റ്) ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററിയിൽ എൽഎഫ്‌പി (ലിഥിയം-ഇരുമ്പ് ഫോസ്ഫേറ്റ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-ടോൺ തീമിനെ അടിസ്ഥാനമാക്കിയുള്ള ഇന്റീരിയർ, പവർ വിൻഡോകൾ, ഡിജിറ്റൽ ക്ലസ്റ്റർ, മ്യൂസിക് സിസ്റ്റം തുടങ്ങി ഫിച്ചേഴ്സുകളിൽ ഒട്ടും കുറച്ചിട്ടില്ല. ഷാവോമയുടെ നീളം 3000 മില്ലീമീറ്ററും വീതി 1510 മില്ലീമീറ്ററുമാണ്.

ചെറിയ, ഒതുങ്ങിയ ബോഡി നഗരത്തിലെ ഗതാഗത കുരുക്കുകളിലും, പാർക്കിങ് സ്പേസ് പ്രതിസന്ധികളിലും, ഇടുങ്ങിയ വഴികളിലുമെല്ലാം ഗുണം ചെയ്യും. ഡ്രൈവർ-സൈഡ് എയർബാഗ്, എബിഎസ് തുടങ്ങി സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെനയിൽ വെറും 30,000 യുവാൻ (ഏകദേശം 3.47 ലക്ഷം രൂപ) ആണ് ഷാവോമയുടെ അടിസ്ഥാന മോഡലിന് വില. 50,000 യുവാൻ (ഏകദേശം 5.78 ലക്ഷം രൂപ) വിലയ്ക്ക് പ്രീമിയം മോഡലും ലഭ്യമാണ്. മൈക്രോ ഇവി ഷവോമയുടെ ഇന്ത്യൻ ലോഞ്ച് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img