കേരളത്തിലെ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം ഉടനെന്ന് മെട്രോമാൻ ഇ ശ്രീധരൻ. 3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം. 86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവ്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എല്ലാത്തിൽ നിന്നും വിരമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്പീഡ് റെയിൽവെ ലൈൻ എങ്ങനെയെങ്കിലും കൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. എല്ലാത്തിൽ നിന്നും വിരമിച്ചിരിക്കുകയാണ്. ഞാൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല. ഹൈസ്പീഡ് പാത വന്നാൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങളെ കണക്ട് ചെയ്യാനാവും. അതിവേഗ റെയില്‍പാത വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 3.15 മണിക്കൂര്‍ മാത്രമായിരിക്കും വേണ്ടിവരിക. തിരുവനന്തപുരം-കൊച്ചി യാത്രക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.14 സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്‌റ്റേഷനുകളെന്നും അദ്ദേഹം വ്യക്തമാക്കി



