‘ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം’; അനുകൂലിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത് – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഓഫീസറുമായി ഇന്ന് സംസാരിച്ചു. അദ്ദേഹം പ്രണാമം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു പ്രണാമം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ഥാനത്തുനിന്ന് തെറിക്കും. അതുകൊണ്ട് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇതാണ് പലരുടെയും സംസ്‌കാരം. രാജ്യത്തിന്റെ ശരിയായ സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നത് ബാലഗോകുലം പോലെയുള്ള സംഘടനകളാണ്. നമ്മുടെ സംസ്‌കാരം എല്ലാ സംസ്ഥാനങ്ങളിലേക്കും പകരണം. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അത് വേണ്ട എന്ന് പറയുന്നത്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ പ്രണാമം എന്ന് പറയുന്നതും നിരോധിക്കണം – ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌കൂളുകളിലെ പാദപൂജ വിവാദത്തില്‍ രാഷ്ട്രീയ പോര് കനക്കുകയാണ്. ആലപ്പുഴയില്‍ സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ തെരുവില്‍. ഗുരുക്കളെ ബഹുമാനിക്കാന്‍ ആര്‍എസ്എസ് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. പാദപൂജ നടത്തിയ സ്‌കൂളുകളിലേക്ക് നാളെ ഇടത് വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

ആര്‍ലേക്കറിനെ വിഷയത്തില്‍ വിമര്‍ശിച്ച് കെഎസ്‌യു രംഗത്തെത്തി. പാദപൂജ ഭാരത സംസ്‌കാരമാണ് എന്ന ഗവര്‍ണ്ണറുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം ‘ഭാരത സംസ്‌കാരമല്ല ആര്‍എസ്എസ് സംസ്‌കാരമാണെന്നും, ഗവര്‍ണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവര്‍ത്തിയെ അംഗീകരിക്കാന്‍ കഴിയില്ലന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Hot this week

രജിസ്ട്രാർ-വിസി പോര്: പ്രതിസന്ധിയിലായി കേരള സർവകലാശാലയിലെ ഫയൽ നീക്കം

കേരള സർവകലാശാലയിലെ രജിസ്ട്രാർ-വൈസ് ചാൻസലർ പോരിനെ തുടർന്ന് ഫയൽ നീക്കം പ്രതിസന്ധിയിലായി....

യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തും: ഡൊണാൾഡ് ട്രംപ്

യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 30%...

ആറന്മുള വള്ളസദ്യക്ക് തുടക്കം; ഇതുവരെ ബുക്ക് ചെയ്തത് 410 വള്ളസദ്യകൾ

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. രാവിലെ 11 മണിയോടെ ഗതാഗതമന്ത്രി കെ.ബി....

തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറി? നിരവധി ട്രെയിനുകൾ റദ്ദാക്കി

തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം...

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ്...

Topics

സെഞ്ച്വറിക്കരികെ കെ.എല്‍ രാഹുല്‍, പന്തിനെ റണ്ണൗട്ടാക്കി സ്റ്റോക്ക്‌സ്; ലീഡ് പ്രതീക്ഷയിൽ ഇന്ത്യ

ലോര്‍ഡ്സ് ടെസ്റ്റിൽ ലീഡ് പ്രതീക്ഷയിൽ ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം ബാറ്റിങ്...

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു

JSK സിനിമക്ക് പ്രദര്‍ശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ CBFC അംഗീകരിച്ചു....

ഡൽഹിയിൽ കനത്ത മഴ; നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട്

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന്...
spot_img

Related Articles

Popular Categories

spot_img