നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.

ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്. വധശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതിയാണ് സനയിലേത്. വധശിക്ഷ നീട്ടിവെക്കുന്നതിനെ തലാലിന്റെ കുടുംബം എതിർത്തില്ലെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് കോടതിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Hot this week

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിൽ മലയാളിയും? കായംകുളം സ്വദേശിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ഹൂതി ആക്രമണത്തിന് പിന്നാലെ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ...

മനസ് നിറയ്ക്കുന്ന ചിരിയുമായി നിവിനും അജുവും; ‘സര്‍വ്വം മായ’ സെക്കന്‍ഡ് ലുക്ക്

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന...

യുഎസിലെ അലാസ്‌കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

യുഎസിലെ അലാസ്‌കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച...

1519 കോടി രൂപയ്ക്ക് പണിത പാലം; ഡൽഹി സിഗ്നേച്ചർ ബ്രിഡ്ജ് പിക്നിക് സ്പോട്ടോ, സൂയിസൈഡ് സ്പോട്ടോ?

യമുനാനദിയ്ക്ക് മുകളിലെ തൂക്കുപാലമായ സി​ഗ്നേച്ച‍ർ ബ്രിഡ്ജ് സഞ്ചാരികൾക്ക് ആകാശ കാഴ്ച നൽകുന്ന...

ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് സീനിയർ പൈലറ്റെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്: പൈലറ്റ് സംശയനിഴലിൽ

അഹമ്മാദാബാദ് വിമാനാപകടത്തിൽ സീനിയർ പൈലറ്റ് സംശയ നിഴലിലെന്ന് വാൾ സ്ട്രീറ്റ് ജേണൽ...

Topics

കാടുകയറി, അനാഥമായി തിലകന്റെ ഓര്‍മയ്ക്കായി ഒരുക്കിയ സ്മാരകം; പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയെന്ന് ആരോപണം

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ സ്മരണാര്‍ഥം ഇടുക്കി പെരുവന്താനത്ത് നിര്‍മിച്ച സ്മാരക പാര്‍ക്ക്...

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാൾ വീടുകളിലും,...

നാഷണല്‍ മീന്‍സ് കം സ്‌കോളര്‍ഷിപ്പ് മാര്‍ക്കില്‍ പല ജില്ലയ്ക്കും വ്യത്യസ്ത കട്ട് ഓഫ്; അര്‍ഹരായവര്‍ പലരും സ്‌കോളര്‍ഷിപ്പിന് പുറത്തായെന്ന് പരാതി

 സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ...
spot_img

Related Articles

Popular Categories

spot_img