ഏലത്തിന്‍റെ അനധികൃത ലേലം: മുന്നറിയിപ്പുമായി സ്പൈസസ്ബോർഡ്

കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി.

ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസൻസുള്ള ചില വ്യാപാരികളും ഉൾപ്പെടെ അനധികൃത ലേലങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. സി.എൽ.എം. (കാർഡമം ലൈസൻസിങ് ആൻഡ് മാർക്കറ്റിങ്) നിയമങ്ങൾ പ്രകാരം, സ്‌പൈസസ് ബോർഡിന്‍റെ   ലൈസൻസ് ഉള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ലേലക്കാരായോ ഡീലര്‍മാരായോ പ്രവർത്തിക്കാൻ കഴിയൂ. ലൈസൻസുള്ള ലേലക്കാരന് ബോർഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താൻ അധികാരമുള്ളുവെന്നും ബോർഡ് വ്യക്തമാക്കി.

അനധികൃത ലേലങ്ങൾ അധികൃത ലേലക്കാര്‍ക്കും ഏലം ഉൽപാദകര്‍ക്കും സാമ്പത്തിക നഷ്ടവും  വ്യാപാരത്തിലെ സുതാര്യതയ്ക്ക്  പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോർഡ് ചൂണ്ടിക്കാട്ടി. ലൈസൻസുള്ള വ്യാപാരികൾ രജിസ്റ്റർ ചെയ്ത എസ്റ്റേറ്റ് ഉടമകളിൽ നിന്നോ കർഷകരിൽ നിന്നോ ലൈസൻസുള്ള ലേലക്കാരിൽ നിന്നോ മാത്രമേ ഏലം വാങ്ങാവൂ എന്നും ബോര്‍ഡ് നിർദേശിച്ചു.

ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 1987-ലെ ഏലം നിയമം (ലൈസന്‍സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് മാത്രമേ ലേല നടപടികള്‍ക്ക് അനുവാദമുള്ളൂ.

ലൈസന്‍സ് ഉള്ളവര്‍ക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂര്‍ എന്നിവിടങ്ങളിലെ ഇ-ലേലത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. ലേലം നടത്താന്‍ ലൈസന്‍സ് കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.indianspices.com) ലഭ്യമാണെന്നും സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Hot this week

താമസം ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നിൽ, പിടിയിലായവരിൽ ഒരാൾക്ക് ഇരട്ട പൗരത്വം; ലൂവ്ര് മ്യൂസിയം കവർച്ചക്കേസ് പ്രതികൾ ചില്ലറക്കാരല്ല

ലൂവ്ര് മ്യൂസിയം കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ...

പരാതികൾ പരിഹരിക്കും; യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലെ വിവാദങ്ങളിൽ മഞ്ഞുരുക്കാൻ ദേശീയ നേതൃത്വം: അബിൻ വർക്കി ഉൾപ്പെടെ 40 പേർ നേതൃത്വത്തെ കണ്ടു

യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം. അബിൻ...

കാന്താരയിലെ ആ കഥാപാത്രം ഇദ്ദേഹമാണ്; സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്

കളക്ഷൻ റെക്കോഡുകളിൽ തിളക്കമാർന്ന നേട്ടവുമായി മുന്നോട്ടു കുതിക്കുകയാണ് കാന്താര. ചിത്രത്തിലെ ഗംഭീരപ്രകടനം...

“പിഎം ശ്രീയിൽ വിട്ടുവീഴ്ച വേണ്ട, മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത്”; ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ

എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോ​ഗം....

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ...

Topics

താമസം ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നിൽ, പിടിയിലായവരിൽ ഒരാൾക്ക് ഇരട്ട പൗരത്വം; ലൂവ്ര് മ്യൂസിയം കവർച്ചക്കേസ് പ്രതികൾ ചില്ലറക്കാരല്ല

ലൂവ്ര് മ്യൂസിയം കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ...

കാന്താരയിലെ ആ കഥാപാത്രം ഇദ്ദേഹമാണ്; സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്

കളക്ഷൻ റെക്കോഡുകളിൽ തിളക്കമാർന്ന നേട്ടവുമായി മുന്നോട്ടു കുതിക്കുകയാണ് കാന്താര. ചിത്രത്തിലെ ഗംഭീരപ്രകടനം...

“പിഎം ശ്രീയിൽ വിട്ടുവീഴ്ച വേണ്ട, മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത്”; ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ

എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോ​ഗം....

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ...

“കേസുള്ള സ്പോൺസറെ എന്തിന് വിശ്വസിച്ചു? കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണം”; കലൂര്‍ സ്റ്റേഡിയം നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ

അര്‍ജന്‍റീന ടീമിൻ്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ചോദ്യങ്ങളുമായി...

കലിതുള്ളി ‘മൊൻ ത’; നാളെ തീരം തൊടും, ജാഗ്രതയോടെ ആന്ധ്രാപ്രദേശും ഒഡിഷയും തമിഴ്നാടും

മൊൻ-താ ചുഴലിക്കാറ്റിൽ അതീവ ജാഗ്രതാ നിർദേശവുമായി ആന്ധ്രാപ്രദേശും ഒഡീഷയും തമിഴ്നാടും. തെക്ക്...
spot_img

Related Articles

Popular Categories

spot_img