ഹോളിവുഡ് ഇതിഹാസത്തിന് വിട; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലായിരുന്നു താരത്തിന്റെ മരണം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ പിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിൻഡി ബെർഗറാണ് മരണം സ്ഥിരീകരിച്ചത്.

ആറ് പതിറ്റാണ്ടുകാലം അമേരിക്കന്‍ സിനിമയില്‍ സജീവമായിരുന്ന റെഡ്ഫോർഡ് ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു. 1969ല്‍ പുറത്തിറങ്ങിയ ‘ബുച്ച് കാസിഡി ആൻഡ് ദ് സൺഡാൻസ് കിഡ് ’ ആണ് നടന്‍ എന്ന നിലയില്‍ താരത്തെ അടയാളപ്പെടുത്തിയത്. ‘ദ സ്റ്റിങ്’ (1973), ‘ത്രീ ഡെയ്‌സ് ഓഫ് ദ് കോണ്ടോർ’ (1975), ‘ഓൾ ദ് പ്രസിഡന്റ്സ് മെൻ’ (1976) തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ പേരിന് പൊന്നും വില നല്‍കി.

1980ല്‍ പുറത്തിറങ്ങിയ ‘ഓഡിനറി പീപ്പിള്‍’ ആണ് ആദ്യ സംവിധാന സംരംഭം. ആദ്യ ചിത്രത്തിന് തന്നെ അക്കാദമി അവാർഡ് നേടി റെഡ്ഫോർഡ് സംവിധായകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനും ഉള്‍പ്പെടെ നാല് ഓസ്കറുകളാണ് ചിത്രം നേടിയത്. ‘എ റിവർ റൺസ് ത്രൂ ഇറ്റ്’ (1992), ‘ക്വിസ് ഷോ’ (1994) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് നല്‍കി അക്കാദമി ആദരിച്ചു.

സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകനും റോബർട്ട് റെഡ്ഫോർഡ് ആണ്. 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും സ്വതന്ത്ര ചലച്ചിത്ര നിർമാണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ ചലച്ചിത്രളമേളക്ക് സാധിച്ചു. ഇന്നും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ ഒന്നാണ് സണ്‍ഡാന്‍സ്. ക്വിന്റണ്‍ ടാരന്റീനോ, ജെയിംസ് വാൻ, ഡാരൻ അർണോവ്‍സ്കി, നിക്കോൾ ഹോളോഫ്‌സെനർ, ഡേവിഡ് ഒ. റസ്സൽ, റയാൻ കൂഗ്ലർ, റോബർട്ട് റോഡ്രിഗസ്, ക്ലോയി ഷാവോ, അവ ഡുവെർണേ എന്നിങ്ങനെ പല പ്രമുഖ സംവിധായകരെയും ഉയർത്തിക്കൊണ്ടു വരുന്നതില്‍ സൺഡാൻസിന് നിർണായക പങ്കാളിത്തമുണ്ട്.

പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിലും റോബർട്ട് റെഡ്ഫോർഡ് പ്രശസ്തനാണ്. മൂപ്പത് കൊല്ലത്തോളം നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിലിന്റെ ട്രസ്റ്റിയായിരുന്നു. എന്നാല്‍ ഒരു ആക്ടിവിസ്റ്റ് എന്ന ലേബല്‍ താരം ഇഷ്ടപ്പെട്ടിരുന്നില്ല. 1970ൽ, യൂട്ടാ മലയിടുക്കിൽ നിർദേശിക്കപ്പെട്ട ആറ് വരി പാതയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം പ്രശസ്തമാണ്.

Hot this week

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

Topics

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌ സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ്...

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ  ജനുവരി 10-ന് 

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി...

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA)...
spot_img

Related Articles

Popular Categories

spot_img