കാനഡയിലെ പെരിയാർതീരം അസോസിയേഷൻ മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30-ന്

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ. കാനഡ എഡ്മിൻ്റണിൽ താമസിക്കുന്ന, അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട്, തുടങ്ങിയ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും  കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാർതീരം.

സാംസ്കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പെരിയാർ തീരം, അംഗങ്ങൾക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു. അംഗങ്ങളുടെ മാതൃസ്ഥലങ്ങളിലെ നിർധനരായവർക്ക് വർഷാവർഷം ചികിത്സാ സഹായം നൽകുന്നതിലും അസോസിയേഷൻ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്.

തങ്ങളുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പെരിയാർ തീരം അസോസിയേഷൻ മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു നിർദ്ധന കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകി. ഈ സ്നേഹഭവനത്തിന്റെ താക്കോൽദാനം 2025 ഒക്ടോബർ 30-ന് നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരൻ, പെരിയാർ തീരം മുൻ പ്രസിഡണ്ട് വിൻസൺ  കൊനുകുടി , മറ്റ് വിശിഷ്ട വ്യക്തികൾ  താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കും.

പെരിയാർ തീരം അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങൾ 2026 ജനുവരി 2, 3 തീയതികളിൽ എഡ്മന്റണിലെ  ബാൽവിൻ  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

പെരിയാർ തീരം പ്രസിഡന്റ് ജോസ് തോമസ്, പത്താം വാർഷിക കൺവീനർ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സര ആഘോഷങ്ങൾ ഒരുക്കുന്നത്. കാനഡയിലെ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകാനായതീൽ  പെരിയാർതീരം അംഗങ്ങൾക്ക് ഏറെ ചാരിതാർത്ഥ്യം ഉണ്ട്.

ജോസഫ് ജോൺ കാൽഗറി

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img