കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതി രമണീയമായ വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ട്. ഈ വെള്ളച്ചാട്ടങ്ങൾ
ഔഷധഗുണങ്ങൾ ഉള്ളതാണെന്നും പറയപ്പെടുന്നു. ഇവ കൂടാതെ നടപ്പാത, കുട്ടികൾക്കുള്ള പാർക്ക്,ചെറിയപാലം,വലിയ മത്സ്യം സ്ഥാപിച്ച പ്രതിമ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.ഔഷധഗുണം ഉള്ള വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
നിരവധി ഔഷധ സസ്യങ്ങൾക്കിടയിലൂടെ ഒഴുകി വരുന്ന വെള്ളം ഔഷധഗുണം ഉള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇക്കോ ടൂറിസം പദ്ധതി ഈ പ്രദേശം ഇക്കോ ടൂറിസത്തിന്റെ കീഴിൽ വികസിപ്പിച്ചെടുത്തതാണ്. ഇവിടെ മനോഹരമായ പാർക്കുകൾ,ചെറിയ വെള്ളച്ചാട്ടങ്ങൾ, ഭീമാകാരമായ ഒരു മത്സ്യത്തിന്റെ പ്രതിമ,ഒരു തൂക്കുപാലം,നടപ്പാത എന്നിവയും ഉണ്ട്. അഷ്ടമുടി കായൽ മൺട്രോത്തുരുത്ത്, മുട്ടറ മരുതി മല, തെന്മല ജഡായു പാറ എന്നിവ ഉൾപ്പെടെ നിരവധി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ മീൻപിടിപ്പാറയും ഉൾപ്പെടുന്നു.
കൊട്ടാരക്കരയിലെ ടൂറിസം മേഖലയ്ക്ക് മീൻ പിടിപ്പാറ വലിയ സാധ്യതകളാണ് നൽകുന്നത്. ജില്ലാ ടൂറിസം വികസന വകുപ്പാണ് മീൻപിടി പ്പാറ നന്നായി പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്.
മീൻപിടി പാറ സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. കുട്ടികൾക്ക് പത്തു രൂപയും മുതിർന്നവർക്ക് 20 രൂപയും ആണ് പ്രവേശന ഫീസ്.കുടുംബത്തോടും കുട്ടികളോടുമൊപ്പം മനോ ഹരമായ ഒരു സായാഹ്നം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.
നൗഷാദ് അബ്ദുൾ സമദ്



