‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ കൊച്ചി വാക്കത്തോൺ 9ന് 

 വാസ്കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ഹോസ്പിറ്റലുമായി ചേർന്ന് ഈമാസം 9ന് സംഘടിപ്പിക്കുന്ന വാക്കത്തോൺ ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്യും.

കളമശേരിയിലെ ഡക്കാത്ത്ലോണിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കണ്ടെയ്നർ ടെർമിനൽ റോഡിൽ പ്രവേശിച്ച് ഫാക്ട് ജംഗ്ഷനിൽ സമാപിക്കും. ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി ഏകദേശം മുന്നൂറോളം ആളുകൾ വാക്കത്തോണിൽ പങ്കെടുക്കും. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം.

വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

Hot this week

“10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് വരും”; സൂര്യയുടെ ‘കറുപ്പി’നെക്കുറിച്ച് ആർജെ ബാലാജി

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്...

മകൻ പറഞ്ഞു, ഇന്ത്യാ സന്ദർശനത്തിന് മുൻപ് ‘ധുരന്ധർ’ കണ്ട് ഫിൻലൻഡ് പ്രസിഡന്റ്

ആദ്യ ഭാഗമുണ്ടാക്കിയ ആവേശം അവസാനിക്കും മുൻപ് 'ധുരന്ധർ 2' തിയേറ്റുകളിലേക്ക് എത്തുകയാണ്....

ഉള്ളിയിലെ ‘നെഗറ്റീവ് എനർജി’; പഠനം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉള്ളിയിലും വെളുത്തുള്ളിയിലുമുള്ള നെഗറ്റീവ് എനർജിയെ കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ഹർജി...

ടി20 ലോകകപ്പ് ചരിത്ര വിജയം; ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ...

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ...

Topics

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു...

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ്...
spot_img

Related Articles

Popular Categories

spot_img