ക്രിസ്മസിനോടനുബന്ധിച്ചു   ‘നല്ലിടയൻ’ നാടകം:  കൊപ്പേൽ  സെന്റ്. അൽഫോൻസാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി , ലീജിയൻ  ഓഫ് മേരി സംഘടനകൾ  ഒരുക്കിയ സംയുക്ത ഡ്രാമ ശ്രദ്ധേയമായി

സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി.
ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘നല്ലിടയൻ’  എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി.

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും (St. Vincent DePaul Society) ലീജിയൻ  ഓഫ് മേരിയും (Legion of Mary) സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റെക്കോർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോസഫ് കുര്യൻ (സാജു കാര്യമ്പുഴ)  എന്നിവരായിരുന്നു നാടകത്തിന്റെ കോർഡിനേറ്റർമാർ. ഇടവകയിലെ തന്നെ മുതിർന്നവരും കുട്ടികളും അടങ്ങുന്ന വൻ കലാകാരനിരയാണ് നാടകത്തിൽ വേഷമിട്ടത്.  

അമേരിക്കയിലെ നാടകവേദികളിൽ പ്രശസ്തനായ ബെന്നി മറ്റക്കരയും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാൻസിസ് സെബാസ്റ്റിനും അഭിനയത്തികവുകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കു വേണ്ടി പ്രസിഡന്റ് ഡേവിസ് വിനോദ്, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവരും, ലീജിയൻ ഓഫ് മേരിക്കു വേണ്ടി പ്രസിഡന്റ് സെലിൻ ആലുങ്കൽ, സെക്രട്ടറി മഞ്ജു പോൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകുന്നു

തിരുപ്പിറവിയുടെ സന്ദേശവും സ്നേഹവും പങ്കുവെച്ച ഫാമിലി ഡേ ആഘോഷങ്ങളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സ്നേഹവിരുന്നോടെയും വിവിധ കലാപരിപാടികളോടെയും നടന്ന ഈ സംഗമം ഇടവകാംഗങ്ങൾക്കിടയിലെ ഐക്യവും സന്തോഷവും വിളിച്ചോതുന്നതായി.

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img