സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി നേടിയവരും കെ-ടെറ്റ് യോഗ്യത നേടണമെന്നുമായിരുന്നു ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സർക്കാർ ഉത്തരവിന് പിന്നാലെ അധ്യാപക സംഘടന പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അവർ കാര്യം അറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നും, സർക്കാർ അധ്യാപക സംഘടനകൾക്ക് ഒപ്പമാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.



