‘പരാശക്തി’യിൽ ബേസിലിന്റെ ക്യാമിയോ; സർപ്രൈസ് വെളിപ്പെടുത്തി ശിവകാർത്തികേയൻ

 ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ സിനിമയിൽ ബേസിൽ ജോസഫിന്റെ ക്യാമിയോ. സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ ശിവകാർത്തികേയനാണ് സർപ്രൈസ് പൊട്ടിച്ചത്. സുധ കൊങ്കര ഒരുക്കിയിരിക്കുന്ന പീരീഡ് ഡ്രാമ പ്രേക്ഷകർക്ക്‌ പുതിയ കാഴ്ചാനുഭവം ആയിരിക്കുമെന്ന് താരങ്ങൾ പറഞ്ഞു.

“എനിക്ക് ഇഷ്ടപ്പെട്ട, എല്ലാവർക്കും ഇഷ്ടപ്പെട്ട, എന്റെ സുഹൃത്ത് ബേസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്ദേഹവുമായിട്ടാണ് ഞാൻ മലയാളത്തിൽ അധികം സംസാരിച്ചിട്ടുള്ളത്. ഷൂട്ട് കഴിഞ്ഞ് ശ്രീലങ്കയിൽ രണ്ടുമൂന്ന് ദിവസം ഞങ്ങൾ തങ്ങിയിരുന്നു. നല്ല രസമായിരുന്നു. ഏത് പടമാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബേസിലിനോട് ഞാൻ ചോദിച്ചു. ഏർളി സ്റ്റാറിൽ നിന്ന് മംത്ലി സ്റ്റാറിൽ നിന്ന് താൻ ഇപ്പോൾ വീക്കിലി സ്റ്റാർ ആയെന്നും എല്ലാ ആഴ്ചയിലും പടം ഇറങ്ങുന്നത് കൊണ്ട് ഇപ്പോൾ കുറച്ച് പടങ്ങളിലേ അഭിനയിക്കുന്നുള്ളൂവെന്നുമായിരുന്നു മറുപടി,” ശിവകാർത്തികേയൻ പറഞ്ഞു.

ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും സിനിമയുടെ പ്രചാരണത്തിനായി എത്തിയിരുന്നു. മലയാള സിനിമയോടും കേരളത്തിലെ താരങ്ങളോടും ഉള്ള ഇഷ്ടവും ശിവകാർത്തികേയനും സംഘവും തുറന്നുപറഞ്ഞു. “നിറയെ മലയാള സിനിമകൾ കാണും. എപ്പോൾ ആരിൽ നിന്ന് അതിമനോഹരമായ ഒരു സിനിമ വരുമെന്ന് പ്രതീക്ഷിക്കാനാകില്ല, അതാണ് മലയാള സിനിമയുടെ സൗന്ദര്യം. ഇത് ചെറിയ പടം, ഇത് വലിയ പടം എന്നില്ല. ഉദാഹരണത്തിന് കഴിഞ്ഞ വർഷം, മോഹൻലാൽ സാറിന്റെ പടവും കല്യാണിയുടെ ലോകയും മികച്ച കളക്ഷൻ നേടി. ഈ ഇൻഡസ്ട്രിയുടെ സൗന്ദര്യം അതാണ്. നിറയേ കൂട്ടുകാരുണ്ടിവിടെ,” ശിവകാർത്തികേയൻ പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കണം എന്ന ആഗ്രഹം രവി മോഹനും പ്രകടിപ്പിച്ചു.

1960 കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ വളർന്നുവന്ന വിദ്യാർഥി പ്രസ്ഥാനത്തെക്കുറിച്ചാണ് ‘പരാശക്തി’ പറയുന്നത്. ഇന്ത്യൻ റെയിൽവേയിലെ ഉദ്യോ​ഗസ്ഥനായ ചെഴിയൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. രവി മോഹൻ, അഥർവ മുരളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീലീല ആണ് നായിക. 10ാം തീയതിയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.

വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായ​ക’നുമായി ‘പരാശക്തി’ തിയേറ്ററിൽ ഏറ്റുമുട്ടും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ‘ജനനായക’ന്റെ റിലീസ് നീട്ടിയതോടെ ‘പരാശക്തി’ ആകും ഈ വർഷത്തെ തമിഴകത്തിലെ ആദ്യ വമ്പൻ റിലീസ്.

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img