ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി

സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേൾഡ് പീസ് മിഷൻ,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വർണം, ജാതി, ദേശം എന്നീ വേർതിരിവുകളില്ലാതെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് വേൾഡ് പീസ് മിഷന്റെ  മുഖ്യ ദർശനമെന്നും അദ്ദേഹം പറഞ്ഞു.

 സമാധാനം ഒരു ആശയം മാത്രമല്ല അത് ഒരു ഉത്തരവാദിത്വമാണ്. ജീവിക്കുന്ന ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും എന്ന വേർതിരിവുകളില്ലാതെ ജീവിക്കാനും, ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനമെന്നും, ജനനത്തിനും മരണത്തിനും ഇടയിൽ നന്മയുടെയും, കരുണയുടെയും, സമാധാനത്തിന്റെയും അടയാളമായി ജീവിച്ച്, ജീവിതം കാലാതിതമായി അടയാളപ്പെടുത്തണമെന്നും വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും, സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ തന്റെ സ്വാഗതപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും, പ്രശസ്ത നയതന്ത്ര വിദഗ്ധനുമായ അംബാസിഡർ ടി. പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചു. കാലം കടന്നു പോകുന്നതിനൊപ്പം മനുഷ്യന്റെ വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, അനവധി പ്രശ്നങ്ങളും, വേദനകളും, അസ്വസ്ഥതകളും അടിഞ്ഞുകൂടിയിട്ടുണ്ട്. മനസ്സിനെയും, ചിന്തയെയും ബന്ധങ്ങളെയും പോലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് മോചിതരാകാൻ മറ്റുള്ളവരോടുള്ള വൈരാഗ്യവും വെറുപ്പും, മനുഷ്യനെ തകർക്കുന്നു. ക്ഷമയും കരുണയും വളർത്തുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ഉണ്ടാകു. ഭയം മനുഷ്യനെ അടച്ചിടുന്നു. വിശ്വാസവും, ആത്മവിശ്വാസവും വളർത്തിയാൽ മാത്രമേ സ്വാതന്ത്ര്യബോധം കൈവരിക്കാനാകു. സ്വാർത്ഥതയും അധികാരമോഹവും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. വിനയവും, സേവനമനോഭാവവും സമാധാനത്തിന്റെ അടിസ്ഥാനമാണ്. മത-ജാതി വർണ്ണ വിഭജനങ്ങൾ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. എല്ലാവരെയും ഒരേ മാനവ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള ബോധമാണ് സമാധാനത്തിന്റെ വഴി. അനന്തമായ ആഗ്രഹങ്ങൾ തിന്മയ്ക്കും, പകയ്ക്കും, മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കും കാരണമാകുന്നു. ലളിത ജീവിതവും, സംതൃപ്തിയും മനസ്സിന് ശാന്തി നൽകുന്നു. അറിവില്ലായ്മയും, തെറ്റായ ധാരണകളും വൈരത്തിന്റെ വിത്തുകളാണ്. സംവാദവും, വിദ്യാഭ്യാസവും അവയെ മാറ്റിമറിക്കും. ചിന്തയിലും വാക്കിലും പ്രവർത്തിയിലും, നിയന്ത്രണം ഇല്ലാതാകുമ്പോൾ, സമാധാനം നഷ്ടമാകുന്നു. ആത്മപരിശോധനയും, ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും ശ്രീ.ടി.പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.  

 വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാർലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളും സംഘർഷത്തിനു പകരം സമാധാനവും കരുണയ്ക്കും  തെറ്റിദ്ധാരണയ്ക്കും പകരം ഐക്യം വളർത്തി, സമാധാനത്തിന്റെ ഒരു അരുവിയായി ജീവിതം ഒഴുകണമെന്നും, മറ്റ് ജീവിതങ്ങളുടെ അടിവേരുകളെ നനച്ച് സൗമ്യതയുടെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും തളർപ്പുണ്ടാക്കി, സ്നേഹ സന്തോഷത്തിന്റെ ഒരു പൂന്തോട്ടം ആയി ചേർന്നുനിൽക്കണമെന്നും, കഥകളും, ഉപകഥകളും കൂട്ടിച്ചേർത്ത് തത്വചിന്തകനും, ആത്മീയ ഗുരുവും വേൾഡ് മിഷന്റെ മെന്ററുമായ ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ ധ്യാനാത്മകമായ സന്ദേശം പ്രകാശമുള്ളതാക്കി.വിദ്വേഷവും, പകയും, വിചാരണയും കൂടാതെ എല്ലാവരും കരങ്ങൾ ചേർത്തുപിടിച്ച് പ്രാർത്ഥിക്കാനും, സ്നേഹിക്കാനും പങ്കുവയ്ക്കുവാനും പ്രതീകാത്മമായി അദ്ദേഹം പഠിപ്പിച്ചു.

 മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല മനുഷ്യനെ മനുഷ്യനോട്  ചേർക്കാനാണ്. വർണ്ണവും ജാതിയും, ഭാഷയും, നമ്മെ വേർതിരിക്കാനല്ല,.  വൈവിധ്യത്തിൽ ഐക്യം കാണാൻ പഠിപ്പിക്കാനാണ്. ഇന്ന് ഇവിടെ നിന്ന് നമ്മൾ ഒരു തീരുമാനമെടുക്കണം. വെറുപ്പിനു പകരം കരുണ, അക്രമത്തിന് പകരം സംവാദം, സ്വാർത്ഥതയ്ക്ക് പകരം സേവനം, അതാണ് നമ്മുടെ പ്രതിജ്ഞ, അതാണ് നമ്മുടെ ദൗത്യം. മിയാവോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. പീസ് പാർലമെന്റ് സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് സാഹിത്യ സമ്മേളനം ആരംഭിച്ചു. സാഹിത്യത്തിലൂടെ സമാധാന വഴികൾ എങ്ങനെ ഒരുക്കാം എന്നതായിരുന്നു വിഷയം. ഫാ. ബോബി ജോസ്, പ്രൊഫ.ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ. കെ എന്നിവരടങ്ങുന്ന പാനലാണ് ചർച്ചകൾ നടത്തിയത്.
 തുടർന്ന് നടന്ന റിലീജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസ്സി മരിയ, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, പ്രൊഫ.കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

 ഉച്ചയ്ക്കുശേഷം വിമൻസ് പാർലമെന്റിൽ ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയബായി, എൻഡോസൽഫൻ കെടുതികളെ കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു. രാഷ്ട്രീയക്കാരുടെ കൈയിൽനിന്നുണ്ടായ വീഴ്ചയെ,ഒരു ജില്ലയുടെ വിലാപത്തെ മറന്നു നടക്കുന്നവരെ വിചാരണ ചെയ്ത് ദുരന്തമുഖത്തെ മുന്നിൽ കാണിച്ച് തന്ന അവതരണം യുവജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണ്ണ് തുറന്നു കാണാനും, ചിന്തിക്കുവാനും കാരണമായി. റവ. സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര സ്ത്രീകൾക്ക് സമാധാന പരിശ്രമത്തിൽ എങ്ങനെ പങ്കാളികളാകാംമെന്ന് മനോഹരമായ ക്ലാസ്സ്‌ നൽകി. മീഡിയ പാർലമെന്റിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ബ്ലെസി, ഡോ.ബിബു നാരായണൻ, ശ്രീ. ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവർ പങ്കെടുത്തു. സിനിമയിലൂടെ സമാധാനത്തിനായി പുതിയ വഴികൾ തുറക്കാമെന്ന് പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന കഥകൾക്ക് പകരം കരുണയും, സഹവർത്തിത്വവും, പഠിപ്പിക്കുന്ന സിനിമ ഉണ്ടാകണം. ആക്രമത്തെ മഹത്വപ്പെടുത്തുന്നതിനേക്കാൾ മനുഷ്യന്റെ മൂല്യവും ഉത്തരവാദിത്വവും, ഉയർത്തി കാട്ടണമെന്നും, ഒരു നല്ല സിനിമ ഒരാളുടെ മനസ്സ് മാറ്റാം. അങ്ങനെ മാറുന്ന ഓരോ മനസ്സും, പുതിയൊരു സമാധാന വഴി തുറക്കുമെന്നും ബ്ലെസ്സി കൂട്ടിച്ചേർത്തു.

 തുടർന്നു നടന്ന വിദ്യാഭ്യാസ പാർലമെന്റ് പ്രൊഫ. ഡോ. റൂബിൾ രാജ് വിദ്യാഭ്യാസത്തിലൂടെ സമാധാന ജീവിതം എങ്ങനെ നേടിയെടുക്കാമെന്ന് തന്റെ ഹൃസ്വമായ പ്രസംഗത്തിൽ വിശദീകരിച്ചു. ശ്രീമതി ഡോ. കമല.കെ, അഭിലാഷ് ജോസഫ്, ഡോക്ടർ തോമസ് എബ്രഹാം, ഡോക്ടർ ജിജി കൂട്ടുമ്മൽ എന്നിവർ അടങ്ങുന്ന പാനൽ ശക്തമായ സന്ദേശം നൽകി. ഓരോ പാർലമെന്റിന് ശേഷവും, 5 ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങളടങ്ങിയ വീഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ശ്രീ.ഡീജോ. പി. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു വീഡിയോ പ്രസന്റേഷൻ. സമ്മേളനത്തിൽ  അഞ്ചു കോണ്ടിനെന്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

 ഡോ. സണ്ണി സ്റ്റീഫൻ 1995ൽ  ആരംഭിച്ച വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, മതാന്തരസംവാദം, കുടുംബ നവീകരണ മിഷൻ, ചാരിറ്റി മിഷൻ, എജുക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, എംപവറിംഗ് വിമൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ, ഫാമിലി കൗൺസിലിംങ്, പീസ് മെഡിറ്റേഷൻ, യൂത്ത് ഫോർ യൂണിറ്റി, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകൾ, ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലോത്ത് ബാങ്ക്, അന്നവും, അറിവും ആദരവോടെ എന്ന പ്രതിദിന അന്നദാന പദ്ധതി തുടങ്ങി ഒട്ടേറെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നിയോഗ ശുദ്ധിയോടെ പൂർത്തിയാക്കി മുപ്പത്തി ഒന്നാം വർഷത്തിലേക്ക് കടന്നു വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളിൽ ശാഖോപശാഖയായി
വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ, ലോകം മുഴുവൻ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥർ, തെരുവു കുട്ടികൾ, രോഗികൾ, ദരിദ്രർ, നിരാലാംബരായ വിധവകൾ, അശരണരായർ,  ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫൻ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാർത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ന് ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി ഉയർന്നുനിൽക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും, സേവന സമർപ്പണവും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവർത്തകൻ സഞ്ചരിച്ച വഴികൾ ശ്രദ്ധേയമാണ്. മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകൾക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേൾഡ് പീസ് മിഷൻ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.

 അധ്യാപനത്തിലൂടെയും, മോട്ടിവേഷണൽ ക്ലാസുകളിലൂടെയും, സംഗീത സംവിധാനത്തിലൂടെയും, പുസ്തക വിതരണത്തിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും ലഭിച്ച മുഴുവൻ തുകയും മുടക്കിയാണ് 54 രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സണ്ണി സ്റ്റീഫൻ എന്ന ഈ കാരുണ്യ സഞ്ചാരി യാത്ര ചെയ്തത്. മൂന്നു പതിറ്റാണ്ട് നിന്ദനങ്ങളും, പരിഹാസവും, ധാരാളം വേർതിരിവുകളുമുണ്ടായിട്ടും, ആരോടും പരിഭവമില്ലാതെ പ്രതിഷേധങ്ങളും, പ്രതികാരവുമില്ലാത്ത സ്വാർത്ഥതകൂടാതെ  സ്നേഹിച്ചും, പങ്കുവെച്ചും ജീവിതം അടയാളപ്പെടുത്തിയ ഈ മനുഷ്യസ്നേഹി കാലത്തിനപ്പുറം സഞ്ചരിക്കുന്നു. ലോകത്തിന് മാതൃകയായ മനുഷ്യത്വത്തിന്റെ പ്രത്യക്ഷ രൂപമാണ് ഡോ. സണ്ണി സ്റ്റീഫൻ.

 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അംബാസിഡർ ശ്രീ. ടി. പി. ശ്രീനിവാസനാണ്. അവാർഡുകൾ വിതരണം ചെയ്തത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ്.
സമാപന സമ്മേളനത്തിൽ വേൾഡ് പീസ് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു .വിശ്വശാന്തി ( വേൾഡ് പീസ്) അവാർഡ് ലഭിച്ചത് യു.എസ് ഗവ. സീനിയർ എക്സിക്യൂട്ടീവ് റവ ഫാ. അലക്സാണ്ടർ കുര്യനാണ്. ഗ്ലോബൽ  ഹ്യൂമാനിറ്റേറിയൻ അവാർഡ് ഫ്ലോറിഡയിലുള്ള ശ്രീ. ജോൺ ടൈറ്റസിനു ലഭിച്ചു. ഇന്ത്യൻ സോഷ്യൽ ആക്ടിവിസ്റ്റ് ദയ ബായിക്ക് വിമൻ എംപവർമെന്റ് അവാർഡ് നൽകി ആദരിച്ചു.
 തുടർന്ന് വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ എക്സലൻസ് അവാർഡും വിതരണം ചെയ്തു. ശ്രീ. സിജോ വടക്കൻ  (ഓസ്റ്റിൻ) പട്ടിണി പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ആഫ്രിക്കയിലുള്ള സന്യാസിനി സിസ്റ്റർ മേലോമ (റുവാൻഡാ &കെനിയ) ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനങ്ങൾ നൽകുന്ന ഡോ. ജയകുമാർ ടി. കെ ക്കും, കിഡ്നി ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഫാ.ഡേവിസ് ചിറമേലിനും ബിസിനസിലും കാരുണ്യപ്രവർത്തികളിലും ഒരു പോലെ ഇടപെടുന്ന ജോസ് ജോസഫ് (യൂ.എ.ഇ) ഫോക്കാനാ പ്രസിഡന്റ് ശ്രീ. സജിമോൻ ആന്റണിയെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു. സൗത്ത് ആഫ്രിക്കയിൽ തുടർച്ചയായി കാരുണ്യ പ്രവർത്തികൾ വഴി ആഫ്രിക്കയിലെ കുഞ്ഞ് മദർ തെരേസ എന്നറിയപ്പെടുന്ന സി. സെറിൻ മരിയയ്ക്ക് പ്രത്യേക അവാർഡ് നൽകിയും വേൾഡ് പീസ് മിഷൻ ആദരിച്ചു. എസ്.ബി.ഐ. മുൻ ജനറൽ മാനേജർ ശ്രീ. പി സി തോമസ് എല്ലാവർക്കും നന്ദി പറഞ്ഞു.

  ട്രിനിറ്റി ഗ്രൂപ്പ് ഫൗണ്ടറും സി.ഇ.ഒ.യുമായ ശ്രീ. സിജോ വടക്കനാണ്  ഗ്ലോബൽ പീസ് പാർലമെന്റ് ഗ്രാൻഡ് സ്പോൺസർ . യു.എസ് വേൾഡ് പീസ് മിഷൻ  ട്രഷറർ ശ്രീ. മാത്യു ചാക്കോ സി. പി. എ, യു.എസ് വേൾഡ് പീസ് മിഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ഷെർളിബിജു എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൊളും പീസ് പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു.

Hot this week

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...

‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട്...

Topics

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...

‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട്...

എസ്ബിഐ ആണോ നിങ്ങളുടെ ബാങ്ക്? എടിഎം സേവന നിരക്കിൽ ഉൾപ്പെടെ വര്‍ധന; പുത്തന്‍ മാറ്റങ്ങള്‍ ഇങ്ങനെ

എടിഎം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബര്‍...

കരിങ്കടലിൽ യുക്രെയ്നിൻ്റെ രണ്ട് സിവിലിയൻ കപ്പലുകൾ കൂടെ ആക്രമിച്ച് റഷ്യ

കരിങ്കടലിൽ യുക്രെയ്നിൻ്റെ രണ്ട് സിവിലിയൻ കപ്പലുകൾക്കൂടി ആക്രമിച്ച് റഷ്യ. ഭക്ഷ്യ ഉത്പന്നങ്ങൾ...
spot_img

Related Articles

Popular Categories

spot_img