ഇന്നലെ അവര്‍ ഒത്തുകൂടിയത് ഒരു നല്ല കാര്യം ചെയ്യാനായിരുന്നു. നാടിനു വേണ്ടി ഭക്തിയുടെ മനസുകളെല്ലാം അവിടെ ഒരുമിച്ചു.വണ്ടിപ്പെരിയാറില്‍
പാലം വീതികൂട്ടി നിര്‍മിക്കാന്‍ 80 വര്‍ഷം പഴക്കമുള്ള അസംപ്ഷന്‍ ദേവാലയത്തിന്റെ കുരിശുപള്ളിയാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. ക്രെയിന്‍ ഉപയോഗിച്ചാണു പൊളിച്ചത്. അവശിഷ്ടങ്ങള്‍ വിശ്വാസികള്‍ തന്നെ നീക്കം ചെയ്തു.
ഇന്നലെ വൈകുന്നേരം കുരിശുപള്ളിയില്‍ വിടവാങ്ങല്‍ ശുശ്രൂഷകള്‍ നടന്നു. നൊവേനയ്ക്കു ഫാ. ബോബി കൊച്ചുപാറയില്‍, ഫാ. ഷിന്റോ വെളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള കുരിശുപള്ളിയില്‍ വര്‍ഷങ്ങളായി ജാതിമത ഭേതമില്ലാതെ പ്രാര്‍ഥനകള്‍ക്കായി എല്ലാവരും എത്തിയിരുന്നു.
ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കുരിശുപള്ളി പൊളിച്ചുനീക്കാന്‍ സന്നദ്ധരാണെന്നു ദേവാലയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു.
Comments