മാനുഷി ഛില്ലറിന്റെ ഏറ്റവും പുതിയ ചിത്രം ശ്രദ്ധേയമാകുന്നു. അമ്മയുമൊത്തുള്ള ഒരു ക്യൂട്ട് ചിത്രമാണ് മാനുഷി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചൈനയിലെ സാന്യയില്‍ നടന്ന മല്‍സരത്തില്‍ 108 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് ഹരിയാനയില്‍ നിന്നുള്ള മാനുഷി കിരീടമണിഞ്ഞത്. 17 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകസുന്ദരിപ്പട്ടം നേടുന്നത്. അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് മാനുഷി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയതും. ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായ ഡോ. മിത്ര ബസു ഛില്ലറിന്റെയും ഡോ. നീലം ഛില്ലറിന്റെയും മകളാണു മാനുഷി. സോനിപട്ടിലെ ഭഗത്ഫൂല്സിങ് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ഇതോടൊപ്പം മികച്ച കുച്ചിപ്പുഡി നര്‍ത്തകിയുമാണ്. To me, my mother is very beautiful and the epitome of a woman. She knows how to balance a busy professional life with family life pic.twitter.com/vHNSRtBIDe— Manushi Chhillar (@ManushiChhillar) November 27, 2017 ''എനിക്ക് എന്റെ അമ്മ എന്നാല്‍ സ്ത്രീ എന്നതിന്റെ സംഗ്രഹമാണ്. അമ്മ വളരെ സുന്ദരിയാണ്. കുടുംബവും തിരക്കുപിടിച്ച ജോലിയും എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതിനെക്കുറിച്ച് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ട്''- മാനുഷി പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനവും ശമ്പളവും അര്‍ഹിക്കുന്ന ജോലി ഏതാണ്? എന്ന ചോദ്യത്തിന് അമ്മമാരുടേത് എന്ന ഉത്തരം പറഞ്ഞുകൊണ്ടാണ് മാനുഷി ലോകസുന്ദരിപ്പട്ടം നേടിയത്.
Comments