ന്യൂയോർക്ക്:നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ് , എന്നും വിത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാർത്തകളും വിശേഷങ്ങളും കോർത്തിണക്കി ലോക മലയാളികൾക്കായി ഹൃദയപൂർവ്വം കാഴ്ച്ച വയ്ക്കുന്നു.
യൂ. എസ്. വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച,ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ, രഞ്ജിനി ജോസുമായുള്ള എന്ന സംഗീത പ്രതിഭയുമായുള്ള അഭിമുഖമാണ്. ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്കായി സമ്മാനിച്ച രഞ്ജിനി, തമിഴിലും ഒരുപാട് ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. . ഏഷ്യാനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ് വേണ്ടി സിന്ന ചന്ദ്രനാണ് മലയാളത്തിലെ പ്രശസ്ത പിന്നണി ഗായക രഞ്ജിനിമായുള്ള അഭിമുഖ സംഭാഷണം പ്രേക്ഷകർക്കായി കാഴ്ച്ച വെയ്ക്കുന്നത്.
നേർക്കാഴ്ച്ചകളും ലോക മലയാളികൾക്ക് മുന്നിൽ ഏഷ്യ നെറ്റ് യൂ.എസ്. റൗണ്ടപ്പ് എത്തിക്കും. ഹോളിവുഡ് വിശേഷങ്ങളിൽ പ്രധാനി, ഏറ്റവും പുതിയ കോമഡി ചിത്രമായ ''ജസ്റ്റ് ഗെറ്റിംഗ് സ്റ്റാർറ്റഡ് " എന്ന ചിത്രത്തിന്റെ റിലീസിംഗ് വിശേഷങ്ങളാണ്. ലോകം ഇന്നും ആരാധിക്കുന്ന അമേരിക്കൻ പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ താമസിച്ച കൊച്ചു വിടും അതിന്റെ വിശേഷങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. . ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.
Comments