You are Here : Home / ശുഭ വാര്‍ത്ത

ഗവർണറുടെ എൻവിയോൺമെന്റൽ അവാർഡ് തിളക്കവുമായി സഞ്ജന

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, December 15, 2017 01:26 hrs UTC

2017 ലെ ഗവർണറുടെ എൻവിയോൺമെന്റൽ എക്സലൻസ് പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം. ഈ മാസം 11 ന് ട്രെൻറ്റോണിലുള്ള ന്യൂ ജേഴ്സി സ്റ്റേറ് മൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ്‌ ഏറ്റുവാങ്ങി. ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും താൻ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ തെരുവിലെ മുഴുവൻ ആളുകളും ഇതുപോലെ ചെയ്താൽ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവൾ പിതാവിനോട് പങ്കുവെച്ചു. തുടർന്ന് ഇരുവരും ചേർന്ന് SEE (സേവ് എർത്ത് ആൻഡ് എൻവയോൺമെൻറ്) എന്ന പേരിൽ ഒരു മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവർ അംഗങ്ങളായ WMC എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനമായ ജൂൺ 5 ന് മത്സരത്തിൽ പങ്കെടുക്കാൻ അവർ എല്ലാവരെയും ക്ഷണിച്ചു.

 

 

ജൂൺ 5 മുതൽ ആ സമ്മർ വെക്കേഷൻ പൂർണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികൾ ഓരോരുത്തരും റെക്കോർഡ് ചെയ്യാനായിരുന്നു മത്സരം.75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന്‌ പ്രേരണ നല്കുക വഴി നിരവധിയാളുകളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനക്കായി. ഈ പ്രവർത്തനമാണ് സഞ്ജനയെ ഗവർണറുടെ പുരസ്കാരത്തിനർഹയാക്കിയത്. ഈ പുരസ്കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാർഡും. ന്യൂ ജഴ്സിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, കൂട്ടായ്‌മകൾ, യുവാക്കൾ തുടങ്ങിയവർക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. ന്യൂ ജഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ, ദ ന്യൂ ജേഴ്സി എൻവയോൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ന്യൂ ജേഴ്സി കോർപറേഷൻ സ്പോൺസർ എന്നിവ ന്യൂ ജേഴ്സി സ്റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.