You are Here : Home / ശുഭ വാര്‍ത്ത

കോഴിക്കോട്ടുനിന്ന് ഒരു ശുഭവര്‍ത്തമാനവുമായി കെ.എന്‍ ബാലഗോപാല്‍ എം.പി

Text Size  

Story Dated: Sunday, March 02, 2014 11:54 hrs UTC

ശുഭകാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ശുഭവാര്‍ത്തകള്‍ ഉണ്ടാകുന്നത്.
എന്തുകൊണ്ടാണ്‌ നമ്മളൊക്കെയും സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കു പുറകെ
പോകുന്നതു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. പല നല്ല കാര്യങ്ങളും
വിളിച്ചുപറയാന്‍ മലയാളി മടികാണിക്കുന്നു.എന്നാല്‍ അത്രയ്ക്കൊന്നും
പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ ഉച്ഛത്തില്‍ വിളിച്ചുപറയുകയും
ചെയ്യുന്നു.

ഇവിടെ അശ്വമേധം ശുഭവാര്‍ത്തകള്‍ക്ക് ഒരിടം നല്‍കിയത് തികച്ചും
അഭിനന്ദനാര്‍ഹമാണ്. ഇതാണ് ഉത്തരവാദിത്തമുള്ള നമ്മുടെ മാധ്യമങ്ങള്‍
ചെയ്യേണ്ടതും.എന്തായാലും വായനക്കാര്‍ക്കായി ഇതാ മലബാറിന്റെ സാംസ്കാരിക
തലസ്ഥാനമായ കോഴിക്കൊട്ടുനിന്ന് ഒരു ശുഭവര്‍ത്തമാനം. കേരളം മുഴുവന്‍
അലയടിക്കേണ്ട വലിയ കാര്യം.


ഐ.എസ്.ആര്‍.ഒയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ആധുനിക ലബോറട്ടറികള്‍,
നൂറ് കംപ്യൂട്ടറുകള്‍ അടങ്ങിയ ലാബ്, മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍, 24000 പുസ്തകങ്ങള്‍ അടങ്ങിയ വിശാലമായ ലൈബ്രറി, വായനയ്ക്കായി
ഓപ്പണ്‍ ലൈബ്രറിയായി പ്രയോജനപ്പെടുത്താവുന്ന പ്രത്യേക ഉദ്യാനം, 2500
പേര്‍ക്കിരിക്കാവുന്ന ഡൈനിംഗ് ഹാള്‍. ബാസ്കറ്റ്ബോള്‍, വോളിബോള്‍, നാല്
ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ജിംനേഷ്യം എന്നിവയടങ്ങിയ ഓസ്ട്രേലിയന്‍ ട്രൂ
ബൌണ്‍സ് വിരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, ന്യൂസീലന്‍ഡില്‍ നിന്ന്
ഇറക്കുമതിചെയ്ത ആസ്ട്രോടര്‍ഫ് പാകിയ ഹോക്കി, ഫുട്ബാള്‍ മിനി സ്റ്റേഡിയം,
നിര്‍മാണസമയത്തിലും ചെലവിലും ലാഭം നല്‍കുന്ന പ്രീ ഫ്രാബ്രിക്കേറ്റഡ്
ഹോളോബ്ളോക്കുകള്‍ (കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍) കൊണ്ട് നിര്‍മ്മിച്ച
പുതിയ കെട്ടിടങ്ങള്‍, എക്സിബിഷന്‍ ഹാള്‍, പുതിയ ബ്ളോക്കില്‍ മാത്രം 50
ശൌചാലയങ്ങള്‍, 750 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ക്ലാസ് മുറികള്‍-
യുഎസിലെയോ യുകെയിലെയോ ഒരു വിദ്യാലയം കണ്ട മലയാളിയുടെ വിവരണമല്ലിത്. ഒരു
നാടന്‍ 'കോയിക്കൊട്ടുകാരന്‍' തന്‍റെ വീട്ടുപടിക്കല്‍ നിലനിന്നിരുന്ന
നൂറ്റാണ്ട് പഴക്കമുള്ള ഒരു വിദ്യാലയം അവിടത്തെ ജനപ്രതിനിധിയുടെ
നേതൃത്വത്തില്‍ നവീകരിച്ച ഉത്തമ വിജയത്തിന്‍റെ സാക്ഷ്യമാണ്.

സാധാരണക്കാരന് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമായ കാലത്താണ്
ജാതി-മത ഭേതമില്ലാതെ ഒരു വിദ്യാലയത്തില്‍ കുട്ടികള്‍ തികച്ചും പ്രഫഷണലായി
പഠിക്കുന്നത്.കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
അന്താരാഷ്ര്ടനിലവാരത്തിലേക്കു

യര്‍ന്നതു ചില നല്ല മനസുകളുടെ സഹായത്താലാണ്.

ഐ ഐ എം കോഴിക്കോട് സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ സാങ്കേതിക സഹായത്തോടെ
എ പ്രദീപ്കുമാര്‍ എംഎല്‍എ ആവിഷ്കരിച്ച് 2008 ല്‍ തുടങ്ങിയ പ്രിസം
പദ്ധതി(പ്രൊമോട്ടിംഗ് റീജ്യണല്‍ സ്കൂള്‍സ് ടു ഇന്റര്‍നാഷണല്‍
സ്റ്റാന്റേര്‍ഡ്സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍സ്)യാണ്
നടക്കാവ് ഗേള്‍സ് എച്ച് എസ് എസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. സംസ്ഥാന
സര്‍ക്കാറിന്റെ അഞ്ചരക്കോടി രൂപയും എം എല്‍ എ ഫണ്ടില്‍ നിന്നുള്ള
രണ്ടുകോടിയുമായാണ് പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് കെ എഫ് ഹോള്‍ഡിംഗ്സ്
കമ്പനി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്റെ നേതൃത്വത്തിലുള്ള ഫൈസല്‍
ആന്‍ഡ് ഷബാന ഫൌണ്ടേഷന്‍ 15 കോടി രൂപ സ്കൂളിന് സംഭാവന ചെയ്തതോടെ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ സ്കൂള്‍
കോഴിക്കൊടിനിന് സ്വന്തമാകുകയായിരുന്നു.

ടൈയും ഷൂവും അടങ്ങുന്ന യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനികളും രാജകീയ
പ്രൌഢിയില്‍ നിര്‍മ്മിച്ച കവാടവും തണല്‍മരങ്ങളും ഇടനാഴിയുമെല്ലാമായി ഈ
വിദ്യാലയത്തെ ശരിക്കും സ്മാര്‍ട്ട് ആക്കി.ഒന്നേകാല്‍ നൂറ്റാണ്ടോളം
പഴക്കമുള്ള സ്കൂളിന്റെ നടുമുറ്റമടക്കം പഴയ കെട്ടിടങ്ങള്‍ അതേ രീതിയില്‍
നിലനിര്‍ത്തിക്കൊണ്ടാണ് നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്.

സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച ജനപ്രതിനിധി എ പ്രദീപ്‌
കുമാറിനും സംസ്ഥാന സര്‍ക്കാറിനോടും പിറന്ന നാടിന് വേണ്ടി ലാഭേച്ഛ കൂടാതെ
മഹത്തായ ഒരു കര്‍മ്മം ചെയ്ത ഒരു പ്രവാസി വ്യവസായിയോടുമാണ് നാടും
വിദ്യാര്‍ത്ഥികളും കടപ്പെട്ടിരിക്കുന്നത്.അടുത്ത വര്‍ഷം കൊണ്ട് നടക്കാവ്
ഗേള്‍സിനെ ഇന്ത്യയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാക്കി മാറ്റാനാണ് ഇവര്‍
ലക്ഷ്യമിടുന്നത്.

എ പ്രദീപ്‌ കുമാര്‍ എംഎല്‍എയ്ക്കും കുട്ടര്‍ക്കും എന്‍റെ എല്ലാവിധ
ആശംസകളും സഹായവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

  Comments

  Thampy Antony March 03, 2014 12:24
  Yessss..its really great news. Thampy Antony actor/producer Golden Wings INC. 161 Smith Rd. Alamo, CA 94507 www.thampyantony.com

  Vinson Palathingal March 03, 2014 12:23

  Dear Friends,

  Wow.. This is great indeed….

  This is the way the youth in India can rebuild our country, one brick at a time... without waiting for mahatmas and miracles to save us! If these exemplary leaders were the ones calling the shots today, Kerala would have been a lot different. More power to them.

   

  After witnessing the pathetic state of affairs of our alma mater, Government Engineering College, Trichur, when we all were there to celebrate the 25 years of graduation in last August, we have formed a Charitable Trust (GECT Development Trust) (www.gectdt.com) with a goal to bring back the past glory of our campus. Lot of people asked us lot of funny questions

  (http://gectdt.com/faq/) , the most interesting one being, “Well, our college is a government college. Therefore, isn’t it the responsibility of the government to build and maintain proper infrastructure? Why are you guys into maintaining the facilities?” When we told these nay sayers that “we the people are the government in a democracy”, it sounded kind of new to many of our fellow engineers. Pathetic 67 years of Indian democracy!! We have just started the work only, there is lot more to go.

   

  We are trying to get Therambil Ramakrishnan, local MLA, involved. Leading this remotely sitting in US is so tough, still some great students have come forward to provide the leadership. So far we have removed the overgrown weeds and started pressure washing, priming and painting the walls. Students used to destroy public property, now at least at GECT they are building it with their own hands. After painting the front side walls of the campus, next project is to fix both the men’s and women’s rest rooms! FB and internet is very helpful, especially when we are leading this remotely. If any of you as alumni, Trichurian, Keralite or general philanthropist is interested to become part of this initiatives, you are most welcome.

   

  We are determined to make this a trend. Well to do private citizens and corporations coming to the aid of the struggling government establishments is the need of the hour. This is the organic way of empowering the psyche of the people by awakening them to the fact that, in a democracy people are indeed the government and the era of total dependence on and waiting for the benevolence of rulers and governments is gone for good. MPs and MLAs like Balagopal and Pradeep Kumar would understand this very well. If any of you have their contact info, I would love to have it. Please see our campaign on FB from links below.

   

  Also, please review our website (http://gectdt.com/) and let me know your thoughts. The new more sexy website is under development and will be launched soon. Any media people in this distribution list, if you can publicize this news and let more of our alumni know about this initiative, it will be very helpful.

   

  https://www.facebook.com/groups/gectdt/ https://www.facebook.com/pages/GECT-Development-Trust-GECTDT/1429700213916984 http://gectdt.com/

  Best regards

  Vinson Palathingal


  U A Naseer March 03, 2014 12:22

  Great.

   

  The real congratulations goes to my friends Mr. Pradeep and NRI businessman Mr. Faizel.(S/O P.K Ahamed, who donated the fund for this PRISM Project) Thank you for publishing this news.

   

  U.A.Naseer


  Alex Vilanilam March 03, 2014 12:21

  Thank you for bringing out such a very positive news from Kerala. They are the silver lines on the dark clouds hanging above Kerala's political sky. Congrats! Such news gives a great relief , comfort and satisfaction despite the horrible and disheartening negative news constantly put up on the air. I sincerely appreciate and salute KN Balagopal MP for writing such a great news.

  I remember meeting this young and dynamic MP, a role model for the political leaders, at the India Press Club conference in NJ. We do have great expectations of him. The Calicut MLA Pradeepkumar deserves special Padma award for demonstrating to the public and to his fellow MLAs how the funds available could be effectively and timely made use of.

   

   

  The Pravasi friends who lined up behind the PRISM program of MLA Pradeepkumar to make the project a grant success are role models for every Pravasi who really love their motherland. If MPs and MLAs of Kerala follow the path of KN Balagopal MP and Pradeepkumar MLA, thousands of Pravasis would be coming forward to adopt the old govt schools where they studied and transform them just like the Nadakav Govt school of Calicut. That will open a new Chapter of silent revolution of development of our motherland. With sincere appreciation and Congrats to all involved in this great program.

  Alex Vilanilam Koshy 


  Cherian Jacob March 03, 2014 12:19

  This is great accomplishment. Bring these kind of news for our generation instead of following correct and crooked politicians and their actions. Thanks ashwamedham

  Regards

  Cherian


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.