2014െല ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് വിജയിയെ പ്രവചിക്കുക അസാധ്യമാണെന്നതാണ്. മറ്റേതു തവണെത്തക്കാളും കൂടുതല്‍ സങ്കീര്‍ണമാണ് ഇത്തവണത്തെ ഫലപ്രവചനം. കാരണം എല്ലാ ടീമുകളും ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ് ഫിറ്റ് ആയി നില്‍ക്കുന്ന ഒരു സമയമാണ്. അതു കൊണ്ടു തന്നെ എല്ലാ രാജ്യങ്ങളും നല്ല ഫോമിലുമാണ്. ആരുമാരും പിന്നിലെന്ന് പറയാനാകില്ല. ഈയൊരവസരത്തില്‍ പരിക്കേറ്റ കളിക്കാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ടീമുകളുടെ പ്രവചനമാണ് കൂടുതല്‍ അസാധ്യം. അവിടെ അവര്‍ പരിക്കിനെ അതിജീവിച്ച് ഫോമിലെത്തുമോ അതോ കീഴടങ്ങുമോ ഒന്നും പറയാനാകില്ലാത്ത അവസ്ഥയാണ്. ഫസ്റ്റ് റൗണ്ട് എങ്കിലും കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു മികച്ച പ്രവചനം സാധ്യമാവൂ..
ബ്രസീല്‍ സീനിയര്‍ താരങ്ങളെ മൊത്തം ഒഴിവാക്കിക്കോണ്ടാണ് വരുന്നത്. സ്‌പെയിനാകട്ടെ സീനിയര്‍ താരങ്ങെള മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടും. ഇത്തരം സാഹചര്യങ്ങളില്‍ പ്രവചനം അസാധ്യമാണ്. എങ്കിലും ബ്രസീലിനാണ് സാധ്യത കാണുന്നത്. കാരണം ബ്രസീലിലിപ്പോള്‍ ആഭ്യന്തര കലഹം നടക്കുകയാണ്. ലോകകപ്പ് നടക്കില്ല, ബഹിഷ്‌കരിക്കും എന്നൊക്കെയാണ് അവരുടെ വെല്ലുവിളി. അങ്ങനെയൊരു സാഹചര്യത്തില്‍ ആതിഥേയയരായ ബ്രസീലിന് വിജയിച്ചേ കഴിയൂ. അല്ലെങ്കില്‍ ബ്രസീലിലെ കളിക്കാര്‍ക്ക് അവരുടെ നാട്ടില്‍ നില്‍ക്കാന്‍ തന്നെ കഴിയില്ല. അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ് ലോകകപ്പ് നേടുക എന്നത്. അതുകൊണ്ട് അവര്‍ എങ്ങെനെയങ്കിലും അത് കരസ്ഥമാക്കാന്‍ ശ്രമിക്കും അതു കൊണ്ട് തന്നെ നേരിയ മുന്‍തൂക്കം അവര്‍ക്ക് തന്നെയാണുള്ളെതന്ന് പറയാം.
അപ്പോഴും പറേയണ്ട ഒരു കാര്യം ബ്രസീല്‍ സീനിയര്‍ താരങ്ങളെ മൊത്തമായി ഒഴിവാക്കിയതും സ്‌പെയിന്‍ സീനിയര്‍ കളിക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചതും ശരിയായില്ല എന്നതാണ്. ഈ ടീമുകെളാെക്കയും സീനിയര്‍ ജൂനിയര്‍ താരങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളിക്കേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ള്‍ കളി ഒരു ബാലന്‍സിങില്‍ പോകും. സീനിയര്‍ കളിക്കാരെ കളത്തിലിറക്കിയിരിക്കുന്ന മറ്റൊരു രാജ്യമാണ് ഹോളണ്ട്. ഫുട്‌ബോളിനോടുള്ള ഇന്ററസ്റ്റ് കൂടുതലുള്ള നാടാണ് കൊളമ്പിയ. കൊളമ്പിയയില്‍ സെല്‍ഫ് ഗോള്‍ വീണതിന് ഒരുത്തനെ വെടിവച്ചു കൊന്നിട്ടുണ്ട്.
സെല്‍ഫ് ഗോള്‍ വീണതിന് കളി കഴിഞ്ഞ് താരം റെസ്‌േറ്റാറന്റില്‍ ചായ കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ വന്ന് ഇക്കാരണം പറഞ്ഞ് കളിക്കാരനെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. അത്രയും ഫുട്‌ബോള്‍ ഭ്രാന്തുള്ള നാടാണ് കൊളമ്പിയ. അതു കൊണ്ടു തന്നെ ചെറിയവെരന്നോ വലിയവെരന്നോ ഒന്നും ആരെയും കാണാനാവാത്ത അവസ്ഥയാണ്. മാത്രമല്ല, ഫുട്‌ബോള്‍ എന്നത് പ്രവചനാതീതമായ ഒരു മത്സരമാണ്. ഫസ്റ്റ് റൗണ്ട് മത്സരങ്ങളെങ്കിലും കഴിയാതെ ഒന്നും പറയാനാവാത്ത അവസ്ഥയാണ്.
ഫുട്‌ബോളിനെപ്പറ്റി പറയുമ്പോള്‍ മറക്കരുതാത്ത ഒരു പേര് പരിശീലകരുടേതാണ്.നമ്മുടെ വിജയത്തില്‍ ചുക്കാന്‍ പിടിക്കുന്ന അവര്‍ തന്നെയാണ് പരാജയപ്പെട്ടാല്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടതും. ഇത്യയിലും വിദേശത്തുമുള്ള ഒരുപാട് പരിശീലകര്‍ എന്നെ പരിശീലിപ്പിക്കാനെത്തിയിണ്ട്. അന്ന് കൂട്ടത്തില്‍ ജര്‍മനിയിയുണ്ടായിരുന്ന ഒരു പരിശീലകനായിരുന്നു റോള്‍സ് ബര്‍ണാഡ്. അദ്ദേഹത്തിനൊപ്പമുള്ള ദിവസങ്ങളാണ് ഏറ്റവും കൂടുതതല്‍ അനുഭവസമ്പത്ത് എനിക്ക് നല്‍കിയ ദിനങ്ങള്‍. അതുെകാണ്ടു തന്നെ പറയട്ടെ ഏതു ടീം വിജയിച്ചാലും വിജയം പരിശീലകര്‍ക്കുള്ളതാണ്
ഈ ലോകകപ്പിന് ഒരു നൊമ്പരം കൂടിയുണ്ട്.
സന്തോഷത്തിന്‍റെതാകുമോ സങ്കടത്തിന്‍റെതാകുമോ എന്ന് പറയാന്‍ കഴിയാത്ത ഒരു വേദന. അത് പരിക്കേറ്റ കളിക്കാരാണ്. പരിക്കേറ്റ കളിക്കാര്‍ പലരും ഇത്തവണ ത്സരത്തിനിറങ്ങുന്നുണ്ട്.
കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ സ്‌പെയിനിന്റെ പ്രധാന താരമായ ഡീഗോ കോസ്റ്റ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫാല്‍സന്‍, ദെസോരസ് എന്നിവെരാക്കെ പരിക്കിലാണ്. ഇങ്ങനെ പല പ്രധാന കളിക്കാരും പരിക്കിലാണ്. ഇത് അവര്‍ക്കും അവരുടെ ടീമിനും ഒരുപോലെ ദോഷമുണ്ടാക്കുന്ന സംഗതിയുമാണ്. എന്നു കരുതി ഈ താരങ്ങളെ ഒഴിവാക്കി ടീമിന് മത്സരത്തിനിറങ്ങാനും സാധ്യമല്ല. കാരണം അവരുെണ്ടങ്കിലേ ടീമിനും പിടിച്ചു നില്‍ക്കാനാകൂ. അതാണ് അവരുടെ ശൈലി. അതുെകാണ്ട് പരിക്കിലാണേങ്കിലും അവര്‍ക്ക് കളത്തിലിറങ്ങിയേ മതിയാവൂ. അവരുടെ പ്രകടനമാകട്ടെ പ്രവചനാതീതവും. അവര്‍ ഗ്രൗണ്ട് കയ്യിലെടുക്കുമോ അതോ ടീമിനെ നിരാശെപ്പടുത്തുമോ, ഇത്തവണത്തെ ലോകകപ്പ് അവരുടെതാകുമോ? എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു.
Comments