‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. കോടതി മുറിയിലെ സൗമ്യതയുടെ മുഖമായ ഫ്രാങ്ക് കാപ്രിയോ 88ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കിൻ്റെ അവസാന സന്ദേശവും ഇപ്പോൾ ജനഹൃദയങ്ങൾ കീഴടക്കുകയാണ്.

കോടതിയിൽ തന്റെ മുൻപിലെത്തുന്നവരോടെല്ലാം, പ്രത്യേകിച്ച് സാധാരണക്കാരോടുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റവും വലിയ ശ്രദ്ധ നേടിയിരുന്നു. പെരുമാറ്റത്തിലെ മനുഷ്യത്വവും സഹാനുഭൂതിയും കരുണയുമാണ് ലോകത്തിലെ നല്ലവനായ ജഡ്ജിയെന്ന വിശേഷണം ഫ്രാങ്കിന് നേടിക്കൊടുത്തത്.

കോടതിമുറിക്ക് പുറത്തും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കി, അത് ലോകത്തിന് കാണിച്ചുകൊടുക്കാനും ഫ്രാങ്ക് ശ്രമിച്ചിരുന്നു. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.

2023ലാണ് ഫ്രാങ്ക് കാപ്രിയോ തനിക്ക് പാൻക്രിയാറ്റിക് കാൻസർ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തുന്നത്. മരണത്തിന് ഒരു ദിവസം മുമ്പ്, ഫ്രാങ്ക് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സുഖം പ്രാപിക്കാനായി പ്രാർഥിക്കാൻ ഫോളോവേഴ്സിനോട് അഭ്യർഥിക്കുന്ന ഒരു വീഡിയോയായിരുന്നു അത്.

കാൻസറുമായുള്ള പോരാട്ടം ഞാൻ തുടരുകയാണ്, നിങ്ങളുടെ പ്രാർഥനകൾ എന്റെ ആത്മാവിനെ ഉയർത്തും, നിർഭാഗ്യവശാൽ, എനിക്ക് ഒരു തിരിച്ചടി നേരിട്ടു, ഞാൻ വീണ്ടും ആശുപത്രിയിൽ എത്തിയിരിക്കുന്നു. ഒന്നുകൂടി എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. പ്രാർഥനയുടെ ശക്തിയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു,” അവസാന വീഡിയോയിൽ ഫ്രാങ്ക് പറഞ്ഞു.

കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ഫ്രാങ്ക് പ്രശസ്തി നേടിയത് പ്രശസ്തനായത്. ഫ്രാങ്കിൻ്റെ കോടതി നടപടികളുടെ വീഡിയോയിരുന്നു പരിപാടിയിലെ മുഖ്യ കോണ്ടൻ്റ്. ഇത് വൈറലാവുകയും ചെയ്തു. ഏകദേശം 15 മില്ല്യണിലധികം ആളുകളാണ് ഫ്രാങ്കിന് ആരാധകരായി ഉണ്ടായിരുന്നത്.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img