“സമന്വയം  2025”;പുസ്തകങ്ങളുടെ പോരാട്ടം ഒരു പുത്തൻ അനുഭവമായി

 കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ   “സമന്വയം  2025 ” ലെ  Battle of the Books എന്ന പുസ്തകങ്ങളുടെ പോരാട്ടം കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായിരുന്നു .   പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫിന്റെ “കറ”, ആർ.രാജശ്രീയുടെ “ആത്രേയകം” , എസ്, ഹരീഷിൻറെ ” പട്ടുനൂൽ പുഴു ” എന്നി പുസ്തകങ്ങളെ അവലംബിച്ചായിരുന്നു പുസ്തകങ്ങളുടെ പോരാട്ടം. നിർമല തോമസ് മോഡറേറ്ററായിരുന്ന  പരിപാടിയിൽ കാനഡയിലെ പ്രശ്‌സത എഴുത്തുകാരായ സുരേഷ് നെല്ലിക്കോട്  “കറ” യ്ക്കു വേണ്ടിയും , പി.വി ബൈജു “ആത്രേയകം” ത്തിനു വേണ്ടിയും , കുഞ്ഞൂസ് “പട്ടുനൂൽ പുഴുവിന്” വേണ്ടിയും പോരാടി. ശ്രീമതി. സാറാ ജോസഫ്,  ആർ.രാജശ്രീ    എന്നിവർ  ഓൺലൈനിൽ സമകാലീക സാഹിത്യത്തെക്കുറിച്ചും , അവരവരുടെ പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതിനോടനുബന്ധിച്ചു പുസ്തക പ്രദർശനവും ഉണ്ടായിരുന്നു .

തുടർന്ന് , സ്വരമുദ്ര ഡാൻസ് അക്കാദമിയിലെ മിടുക്കികൾ  സമന്വയ യുടെ അവതരണ ഗാനത്തിന്  ചുവടുവച്ചുകൊണ്ട്  കലാപരിപാടികൾ  പരിപാടികൾ ആരംഭിച്ചു. സ്വരമുദ്ര ഡാൻസ് അക്കാദമി അവതരിപ്പിച്ച  മോഹിനിയാട്ടം, നർത്തകി മാലാ പിഷാരടിയുടെ മോഹിനിയാട്ടം, ഫാഷിൻ എന്ന ഉക്രൈൻ ഡാൻസേഴ്സിൻ്റെ ഫ്യൂഷൻ ഡാൻസ്, ശ്രീ അഭിരാമി ഡാൻസ് അക്കാദമി യുടെ “ഭസ്മാസുര മോഹിനി” ഭരതനാട്യം, അനിത് കുമാറിൻ്റെ കവിതാലാപനം, നോവാസകോഷ്യയിലെ തരംഗം ലുനൻബർഗ് ചെണ്ടമേള സംഘം അവതരിപ്പിച്ച ശിങ്കാരിമേളം എന്നിവയോടൊപ്പം ആൽബർട്ട കാൽഗറിയിലെ  മ്യൂസിക്ക് ട്രൂപ്പ് കൈതോല അവതരിപ്പിച്ച സംഗീത നിശയും  കാണികളെ ആവേശം കൊള്ളിച്ചു.

മനോജ്‌ കരാത്ത മെഗാ സ്പോൺസർ ആയിരുന്ന “സമന്വയം  2025 ” നു , സമന്വയ   കൾച്ചറൽ അസോസിയേഷൻ  സെൻട്രൽ കമ്മിറ്റി  അംഗങ്ങൾ നേതൃത്വം നൽകി.

ജോസഫ് ജോൺ കാൽഗറി

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img