ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമതായി ‘കാന്ത’

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബർ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ആണ് ട്രെൻഡ് ചെയ്യുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചർച്ചയായി മാറിയത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രം കേരളത്തിൽ തിയേറ്റർ റിലീസായി എത്തിച്ചതും വേഫേറെർ ഫിലിംസ് ആണ്.

ഡിജിറ്റൽ റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രശംസ വളരെ വലുതാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിന്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് പ്രേക്ഷകരെ രസിപ്പിച്ചത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img