ഈ ബജറ്റിലെ പ്രധാന മുന്‍ഗണനാ മേഖലയാണ് വിനോദസഞ്ചാരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കായി 413.25 കോടി രൂപയും മണ്‍റോതുരുത്ത് ടൂറിസം വികസനം 5 കോടി രൂപയും പ്രഖ്യാപിച്ചു.
റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതിയ്ക്ക് 20 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം ലോകത്തിനു തന്നെ മാതൃകയാണ്. ഗ്രാമീണ ജീവിതവും സംസ്‌കാരവും പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക വികസനത്തിനും മുന്‍ഗണന നല്‍കുന്നതാണ് ഉത്തരവാദിത്ത ടൂറിസം.
എന്താണ് ഉത്തരവാദിത്ത ടൂറിസം?
പരിസ്ഥിതിക്ക് ദോഷം വരാതെ, പ്രാദേശിക സംസ്‌കാരത്തിനും ജീവിതത്തിനും സാമ്പത്തികമായി ഗുണകരമാകുന്ന രീതിയിലാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസം നടപ്പാക്കുന്നത്. സഞ്ചാരികള്‍ക്ക് മികച്ച അനുഭവവും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ അടിസ്ഥാന ലക്ഷ്യം.
പ്രധാന നേട്ടങ്ങള്‍:
വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനം പ്രാദേശിക ജനതയിലേക്ക് നേരിട്ടെത്തുന്നു
പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നു
പ്രാദേശിക സംസ്‌കാരം, ജീവിതരീതി, കലകള്‍ എന്നിവയെ ബഹുമാനിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു
സഞ്ചാരികളും പ്രദേശവാസികളും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തുന്നു
മലിനീകരണം കുറയ്ക്കുകയും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക
പ്രാദേശിക ആചാരങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കുക
വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമായ അനുഭവങ്ങള്‍ നല്‍കുക



