വാഷിംഗ്ടൻ ഡിസി ശ്രീനാരായണ  മിഷൻ സെന്ററിന് പുതു നേതൃത്വം

അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ ഏഴാം തീയതി വാഷിംഗ്ടൻ ഡിസിക്ക് സമീപമുള്ള  എൽക്റിഡ്ജ് പബ്ലിക്  ലൈബ്രറിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ  എതിരില്ലാതെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്‌ – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ്‌ – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി,  കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ  എന്നിവർ അടങ്ങുന്ന  പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതല എല്ക്കും. Dr അരുൺ പീതംബരൻ തിരഞ്ഞെടുപ്പ് ഓഫീസർ ആയി പ്രവർത്തിച്ചു.

ഗുരുദേവ സന്ദേശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, SNMC കുടുംബത്തെ സ്നേഹത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു മാതൃകാ സംഘടന ആക്കി വളർത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് നിയുക്ത പ്രസിഡന്റ്‌ ശ്രീ സന്ദീപ് പണിക്കർ തന്റെ പ്രസംഗത്തിൽ അറിയിച്ചു.

പ്രതിമാസ ഗുരുപൂജകൾക്കും,മറ്റു കലാ സാംസ്‌കാരിക പരിപാടികൾക്കൊപ്പം, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജന പരിപാടികൾക്കും പ്രാധാന്യം നൽകുമെന്ന് പുതിയ സെക്രട്ടറി ശ്രീ സജീവ് സദാനന്ദൻ അറിയിച്ചു.

2025 ഭരണസമിതിയുടെ കർമനിരതമായ പ്രവർത്തനങ്ങളെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img