വക്കാണ്ട ഫോറെവർ; അന്തരിച്ച ‘ബ്ലാക്ക് പാന്തർ’ താരം ചാഡ്‌വിക് ബോസ്മാൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ

‘ബ്ലാക്ക് പാന്തർ’ എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക് ബോസ്മന് വോക്ക് ഓഫ് ഫെയിം പോസ്തുമസ് സ്റ്റാർ പദവി നൽകി ആദരിച്ച് ഹോളിവുഡ്. മരണാനന്തര ബഹുമതി ആയാണ് ആദരവ്. 2020ൽ കോളൻ അർബുദം ബാധിച്ചാണ് ബോസ്മാൻ വിട പറഞ്ഞത്. 43ാം വയസിലായിരുന്നു മരണം.

ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ ‘ബ്ലാക്ക് പാന്തർ’ സംവിധായകൻ റയാൻ കൂഗ്ലർ, നടി വയോല ഡേവിസ്, ബോസ്മാന്‍റെ ഭാര്യ ടെയ്‌ലർ സിമോൺ എന്നിവർ പങ്കെടുത്തു. നേതൃത്വം, അധ്യാപനം, ഉദാരത എന്നീ മൂന്ന് കാര്യങ്ങളാണ് ചാഡ്‌വിക് ബോസ്മാനെ കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഓർമവരുന്നത് എന്ന് കൂഗ്ലർ പറഞ്ഞു. സ്വർഗത്തിലേക്കാൾ തിളക്കത്തോടെ വാക്ക് ഓഫ് ഫെയിമിൽ ചാഡ്‌വിക്ക് എന്ന നക്ഷത്രം തിളങ്ങി നിൽക്കുന്നു എന്ന് വയോല ഡേവിസും തന്റെ പ്രസംഗത്തിൽ പറഞ്ഞു.

2016ൽ റിലീസ് ആയ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ ‘എന്ന മാർവൽ ചിത്രത്തിലാണ് ചാഡ്‌വിക് ബോസ്മാൻ ആദ്യമായി ബ്ലാക്ക് പാന്തറായി എത്തിയത്. 2018ൽ റയാൻ കൂഗ്ലർ ചാഡ്‌വിക്കിനെ നായകനാക്കി ‘ബ്ലാക്ക് പാന്തർ’ മുഴുനീള ചിത്രമാക്കി മാറ്റി. കാൻസറുമായി പൊരുതിയ അവസാന നാല് വർഷത്തിനിടയ്ക്കാണ് ശ്രദ്ധേയമായ പല ചിത്രങ്ങളിലും നടൻ എത്തിയത്. അവഞ്ചേഴ്സ് ഇൻഫിനിറ്റിവാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും ചാഡ്‌വിക്ക് ബോസ്മാൻ ബ്ലാക്ക് പാന്തറിനെ അവതരിപ്പിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img