യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി ‘റെയിൽ വൺ’

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്… സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇനി മുതൽ റെയിൽവേയുടെ യുടിഎസ് ആപ്പിൽ ആ സേവനം ലഭ്യമാകില്ല. അതിനായി ഇപ്പോൾ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് റെയിൽവേ. റെയിൽ വൺ എന്ന പേരിലുള്ള ആപ്ലിക്കേഷനിലാണ് ഇനി മുതൽ സീസൺ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകുക.

എല്ലാ റെയിൽവേ സർവീസ് ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഏകീകൃത റെയിൽവേ ആപ്പാണ് റെയിൽ വൺ. യുടിഎസിൽ സീസൺ ടിക്കറ്റ് എടുക്കാനോ പുതുക്കാനോ ഇനി മുതൽ സാധിക്കില്ല. എന്നാൽ, നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിലൂടെ അത് നിലനിൽക്കും. പുതിയ ആപ്പായ റെയിൽ വണിലൂടെ സീസൺ ടിക്കറ്റ് എടുക്കാനാണ് റെയിൽവേയുടെ നിർദേശം. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണവിവരം ഉൾപ്പെടെ ലഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായാകും റെയിൽ വണിൻ്റെ പ്രവർത്തനം.

റെയിൽ വൺ ആപ്പിലൂടെ അൺ റിസർവ്‌ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ് ബാക്കും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതൽ ജൂലൈ 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നു ശതമാനം കാഷ്‌ബാക്ക് ലഭിക്കും. മകർ സംക്രാന്തിയോട് അനുബന്ധിച്ചാണ് ഈ ആനുകൂല്യം. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും എടുക്കാൻ യുടിഎസിലൂടെ തന്നെ സാധിക്കും.

Hot this week

ആഗോളയുദ്ധമായി വളർന്ന് ‘ബിസിസിഐ vs ബിസിബി തർക്കം’; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം വിലക്കി സർക്കാർ

ഐപിഎല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് ബംഗ്ലാദേശ് പേസ് ബൌളർ മുസ്തഫിസുർ റഹ്മാനെ വിലക്കിയ...

രണ്‍വീറിനൊപ്പം സോംബീ വേള്‍ഡിലേക്ക് കല്യാണിയും; ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി താരം

തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ കല്യാണി പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രണ്‍വീര്‍...

“ഇറക്കുമതി തീരുവ കൂട്ടും, എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് മോദിക്ക് അറിയാം”; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

 റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ ഇറക്കുമതി തീരുവ ഇനിയും ഉയർത്തുമെന്ന...

ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’; പുതിയ റെക്കോര്‍ഡുമായി ജെയിംസ് കാമറൂണ്‍

മുന്‍ ചിത്രങ്ങളെ പോലെ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി ജെയിംസ്...

Topics

100 കോടിയുടെ ആഗോള കളക്ഷൻ; നിവിൻ പോളിയുടെ ഏറ്റവും വലിയ വാണിജ്യ നേട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് സർവ്വം മായ

റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ...

ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല; തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണ

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന്...

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം...
spot_img

Related Articles

Popular Categories

spot_img