ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്‌ സഹായ ഹസ്‌തവുമായി ഫോമ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, July 25, 2013 02:21 hrs UTC  
PrintE-mailഹൂസ്റ്റണ്‍: ഫോമയുടെ യൂത്ത്‌ ഗ്രൂപ്പ്‌ പാലക്കാട്‌, അലത്തറ വില്ലേജിലെ ഒരു കുടുംബത്തിലെ മാനസീകവളര്‍ച്ചയില്ലാത്തതും സംസാരശേഷിയില്ലാത്തതുമായ മൂന്നു കുട്ടികള്‍ക്ക്‌ സഹായഹസ്‌തവുമായി എത്തുന്നു. കൂലിപ്പണിക്കാരായ സയ്‌ദ്‌ അലിക്കും, ഭാര്യ നൂര്‍ജഹാനും മൂന്നുകുട്ടികളാണ്‌. അബ്‌ദുള്‍ മുനാഫ്‌ (24), അബ്‌ദുള്‍ അസീസ്‌ (21), സാഹിദാ (14). മൂന്നുപേര്‍ക്കും മാനസീക വളര്‍ച്ചയും, സംസാരശേഷിയുമില്ല. പട്ടിണിയുടെ വക്കിലായ ഈ കുടുംബം ജീവിക്കുന്നത്‌ കൂലിപ്പണിക്കാരനായ അച്ഛന്റെ ഏക വരുമാനം കൊണ്ടാണ്‌. വളരെ ബുദ്ധിമുട്ടില്‍ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാനായി സ്‌നേഹനിധികളായ മലയാളി സുഹൃത്തുക്കള്‍ മുന്നോട്ടുവരണമെന്ന്‌ ഫോമാ യൂത്ത്‌ ചെയര്‍പേഴ്‌സണ്‍ ഷെറല്‍ തോമസ്‌, പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ചെക്ക്‌ ഉപയോഗിക്കുന്നവര്‍

 

Payable to FOMAA, Varghese Philip, 11607 Kelvin Ave, Philadelphia, PA 19116.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍

http:\\fomaahelpline.com വഴിയും ചെയ്യാവുന്നതാണ്‌. എല്ലാ ഡൊണേഷനും ടാക്‌സ്‌ ഒഴിവ്‌ ലഭിക്കുന്നതാണ്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.