മീനയുടെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, July 25, 2013 02:29 hrs UTC  
PrintE-mailഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MEANA) യുടെ ഈവര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ വിവിധതരം കലാ-കായിക മത്സരങ്ങളോടും, വിനോദ പരിപാടികളോടുംകൂടി നടത്തപ്പെടുന്നു. ഇല്ലിനോയി വാറന്‍വില്ലിലുള്ള ബ്ലാക്‌ വെല്‍ ഫോറസ്റ്റ്‌ പ്രിസേര്‍വില്‍ (ഈസ്റ്റ്‌ ഷെല്‍റ്റര്‍) വെച്ചാണ്‌ പിക്‌നിക്ക്‌ അരങ്ങേറുന്നത്‌. വിവിധതരം ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്‌. കുട്ടികള്‍ക്കുള്ള കളികള്‍, മ്യൂസിക്കല്‍ ചെയര്‍ (വിവിധ പ്രായഗ്രൂപ്പുകള്‍ക്ക്‌), വോളിബോള്‍, സോക്കര്‍, ചീട്ടുകളി , കരോക്കി സ്റ്റേഷന്‍, ബോട്ടിംഗ്‌, ആര്‍ചറി, ബിന്‍കോ, വടംവലി മത്സരം തുടങ്ങിയവ പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മീനായുടെ അംഗങ്ങളും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും കൃത്യസമയത്തിനുതന്നെ എത്തിച്ചേര്‍ന്ന്‌ ഈ കുടുംബ കൂട്ടായ്‌മയെ ഒരു വലിയ ആഘോഷമാക്കി മാറ്റണമെന്ന്‌ പ്രസിഡന്റ്‌ നാരായണന്‍ നായര്‍ (847 366 6785), ഏബ്രഹാം ജോസഫ്‌ (സെക്രട്ടറി) 847 302 1350, സാബു തോമസ്‌ (കോര്‍ഡിനേറ്റര്‍) 630 890 5045 എന്നിവരും മറ്റ്‌ ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.